തിരുവമ്പാടിയില്‍ KSRTC ഓപറേറ്റിംഗ് സെന്റര്‍ വന്നതിന്റെ ഒരു ഗുണഫലം കൂടി. കോഴിക്കോട് നിന്നു പുറപ്പെടുന്ന ട്രെയിന്‍ സമയത്തിനനുസരിച്ച് ആനക്കാംപൊയിലില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സ് സര്‍വീസ് ആരംഭിച്ചു. പ്രധാനമായും രാവിലെ. 6.15 ന്.കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അതിവേഗ തീവണ്ടി സര്‍വീസായ ജനശതാബ്ദി എക്സ് പ്രസ്സ് കണക്കാക്കിയാണ് ഈ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വെളുപ്പിന് 4 മണിക്ക് ആനക്കാംപൊയിലില്‍ നിന്ന് പുറപ്പെടുന്ന ബസ്സ് 4.10ന്.പുല്ലൂരാമ്പാറ എത്തുന്നു തുടര്‍ന്ന് ഓമശ്ശേരി-മുക്കം-മെഡിക്കല്‍കോളേജ് വഴി 5.45ന്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തുന്നു തിരിച്ച് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 6.15ന് പുറപ്പെട്ട് മെഡിക്കല്‍ കോളേജ്-മുക്കം-തൊണ്ടിമ്മല്‍ വഴി 7.45 തിരുവമ്പാടിയില്‍ എത്തിച്ചേരും.രാവിലെ തിരുവനന്തപുരത്തു നിന്ന് വരുന്ന മലബാര്‍ എക്സ് പ്രസ്സ് യാത്രക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. റെയില്‍വെ സ്റ്റേഷനില്‍ നിന്നു നേരെ തന്നെ സ്വന്തം നാട്ടിലേക്കു പോകാനുള്ള അവസരമാണ് ലഭിക്കുക.അതു പോലെ കോഴിക്കോട് അതിരാവിലെ എത്തി മറ്റു സ്ഥലങ്ങളിലേയ്ക്കും ട്രെയിന്‍ ,ബസ്സ് വഴി പോകുന്ന യാത്രക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ഈ സര്‍വീസ് ആരംഭിക്കാന്‍ മുന്‍ കൈ എടുത്ത ഇപ്പോഴത്തെ എം.എല്‍.എ. ശ്രീ സി മോയിന്‍ കുട്ടിയും ,ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ മുന്‍ കൈ എടുത്ത മുന്‍ എം .എല്‍ .എ ശ്രീ ജോര്‍ജ്ജ് എം തോമസ്സും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
07 സെപ്റ്റംബർ 2011
ആനക്കാംപൊയിലില്‍ നിന്ന് വെളുപ്പിന് 4 മണിക്ക് കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ബസ്സ് സര്‍വീസ് ആരംഭിച്ചു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ