27 ഓഗസ്റ്റ് 2011

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ : ചില വസ്തുതകള്‍

      
                മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം
നിങ്ങളുടെ ത്വക്കിനെയും ബാധിച്ചേക്കുമെന്നാണ്.പുതിയ പഠനങ്ങള്‍ പറയുന്നത് .തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം തലച്ചോറില്‍ മുഴകള്‍ വരാന്‍ സാധ്യത കൂട്ടുന്നുന്നുവെന്നും.ഉറക്കക്കുറവ്,ദഹനപ്രശ്നങ്ങള്‍,ശ്രദ്ധക്കുറവ് എന്നിവ  ഉണ്ടാക്കുന്നുവെന്നും.പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നും  കണ്ടെത്തിയതിനു പുറകെയാണ്,ഫിന്‍ലണ്ടിലെ ഗവേഷകര്‍ മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നത്.മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമെ ഉള്ളുവെങ്കിലും അത് മനുഷ്യ കോശത്തിന്റെ പോഷക ഘടനയില്‍ സാരമായ മാറ്റം വരുത്തുന്നുവെന്നാണ് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതെന്ന്  BMC Genomic എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
                                       മൊബൈലില്‍ നിന്നുള്ള റേഡിയേഷന് മനുഷ്യ ശരീരത്തില്‍ ജൈവപരമായ ചില പ്രത്യാഘാതങ്ങള്‍  സൃഷ്ടിക്കാനാകും. പത്തോളം വ്യക്തികളുടെ കൈയില്‍ ഏതാണ്ട് ഒരു മണിക്കൂറോളം  മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കടത്തി വിട്ടാണ് പരീക്ഷണം നടത്തിയത്. പിന്നീട് ആ കോശങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ കോശത്തിലെ 580 പോഷക ഘടകങ്ങളില്‍ എട്ടെണ്ണത്തിന് കാര്യമായ തകരാറുള്ളതായി കണ്ടെത്തി.
                            അതേ സമയം ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. മൊബൈല്‍ ഫോണുകളിലും,ടവറുകളിലും നിന്നുമുള്ള റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സമിതി അഭിപ്രായപ്പെട്ടത്. ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയൊക്കെ ഈ റേഡിയേഷന്‍ കാരണം ഉണ്ടാകുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും  ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം, ഈ റേഡിയേഷനാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം ടവറുകള്‍ ജങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥപിക്കരുതെന്നും, റേഡിയേഷന്‍ നിബന്ധന പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു മൊബൈലുകള്‍ ശരീരത്തിലേല്‍പ്പിക്കുന്നRadio Frequency നിരക്ക് നിശ്ചയിക്കുന്ന Specific Absorption Rate നിലവില്‍ കിലോ ഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്, ഇത് 1.6 വാട്ടായി കുറക്കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഒഴിവാക്കാന്‍ 8 വഴികള്‍ 




1, കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ വാങ്ങുക
ഒരു മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ ആണെന്ന്‌ ഉറപ്പുവരുത്തുക. ഇതിനായി ഇന്റര്‍നെറ്റ്‌, മൊബൈല്‍ഫോണ്‍ വിദഗ്‌ദ്ധര്‍, യൂസര്‍ഗൈഡ്‌ എന്നിവയുടെ സഹായം തേടുക.
2, ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക
മൊബൈല്‍ഫോണ്‍ ചെവിയോട്‌ ചേര്‍ത്ത്‌ സംസാരിക്കുന്നത്‌ റേഡിയേഷന്‌ കാരണമാകുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഹെഡ്‌സെറ്റ്‌ ഉപയോഗിക്കുക. സൗകര്യാര്‍ത്ഥം വയര്‍ലെസ്‌, സാദാ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാം. ബ്‌ളൂടൂത്ത്‌ ഹെഡ്‌സെറ്റ്‌ ഫോണ്‍ വിളിക്കാത്തപ്പോള്‍ ചെവിയില്‍ നിന്ന്‌ മാറ്റിവെയ്‌ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഹെഡ്‌സെറ്റ്‌ ഉപയോഗിക്കാത്തപ്പോള്‍ സ്‌പീക്കര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്‌.
3, റേഞ്ച്‌ കുറവെങ്കില്‍ ഫോണ്‍ ഉപയോഗിക്കരുത്‌
നെറ്റ്‌വര്‍ക്ക്‌ സിഗ്‌നല്‍ കുറവാണെങ്കില്‍ ഫോണ്‍ വിളിക്കരുത്‌. എന്തെന്നാല്‍ മെച്ചപ്പെട്ട സിഗ്‌നല്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറത്തുവിടും. അതിനാല്‍ സിഗ്‌നല്‍ കുറവുള്ളപ്പോള്‍ ഫോണ്‍ വിളിക്കുന്നത്‌ അപകടകരമായ റേഡിയേഷന്‍ തലച്ചോറിനെ ബാധിക്കും. ഇത്‌ ബ്രെയിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
4, റേഡിയേഷന്‍ ഷീല്‍ഡുകള്‍ മൂടുക
പ്രധാനമായും ആന്റിന ക്യാപ്‌, കീപാഡ്‌ എന്നിവയിലൂടെയാണ്‌ റേഡിയേഷന്‍ പ്രവഹിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഈ ഭാഗങ്ങള്‍ കവറുള്‍ ഉപയോഗിച്ച്‌ മൂടുക. ഇതിനായുള്ള പ്രത്യേകം കവറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.
5, ഫോണ്‍ കുട്ടികള്‍ക്ക്‌ കൊടുക്കരുത്‌
ഇന്ന്‌ ഒരു വയസുമുതലുള്ള കുട്ടികള്‍ക്ക്‌ കളിക്കാന്‍ പലരും മൊബൈല്‍ഫോണ്‍ കൊടുക്കാറുണ്ട്‌. ഓര്‍ക്കുക, വളരെയേറെ അപകടകരമായ ഒരു കാര്യമാണിത്‌. കുട്ടികളുടെ ത്വക്ക്‌ വളരെ നേര്‍ത്തതായതിനാല്‍ റേഡിയേഷന്‍ വളരെ വേഗം തലച്ചോറിനെ ബാധിക്കുന്നു. ഒരുകാരണവശാലും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കരുത്‌. 12 വയസുവരെയുള്ള കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കുക.
6, കൂടുതല്‍ ശ്രദ്ധിക്കുക, കുറച്ചു സംസാരിക്കുക
നമ്മള്‍ സംസാരിക്കുകയും എസ്‌ എം എസ്‌ അയയ്‌ക്കുകയും ചെയ്യുമ്പോഴാണ്‌ മൊബൈല്‍ഫോണ്‍ കുടുതല്‍ റേഡിയേഷന്‍ പുറത്തുവിടുന്നത്‌. അതുകൊണ്ട്‌ അതൊഴിവാക്കി, മെസേജുകള്‍ കുടുതല്‍ സ്വീകരിക്കുകയും, ഫോണ്‍ വിളിക്കുമ്പോള്‍ സംസാരം കുറയ്‌ക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുക.
7, ഫോണ്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിക്കരുത്‌
മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിയുമായി ചേര്‍ത്ത്‌ പിടിക്കരുത്‌. അതുപോലെ പോക്കറ്റ്‌, ബെല്‍റ്റ്‌ എന്നിവയില്‍ ഫോണ്‍ സൂക്ഷിക്കുന്നതും നല്ലതല്ല. മൊബൈല്‍ റേഡിയേഷന്‍ അതിവേഗം ശരീരകലകളെ നശിപ്പിക്കും. അതുകൊണ്ട്‌ ഒരു പ്രത്യേക ബാഗില്‍ ഫോണ്‍ സൂക്ഷിക്കുന്നതാണ്‌ നല്ലത്‌. ഉറങ്ങുമ്പോള്‍ തൊട്ടരുകില്‍ ഫോണ്‍ വയ്‌ക്കുന്നതും നല്ലതല്ല.
8, സംസാരം കുറയ്‌ക്കൂ, എസ്‌ എം എസ്‌ കൂട്ടാം
ഫോണ്‍ വഴിയുള്ള സംസാരം കുറയ്‌ക്കുകയും എസ്‌ എം എസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ റേഡിയേഷന്‍ കുറയ്‌ക്കാന്‍ നല്ലതാണ്‌. അത്യാവശ്യമല്ലാത്ത ചെറിയ കാര്യങ്ങള്‍ എസ്‌ എം എസ്‌ വഴി ആശയവിനിമയം നടത്തുന്നതാണ്‌ ഉത്തമം. ഇത്‌ കൂടുതല്‍ സമയം ഫോണ്‍ തലച്ചോറില്‍ നിന്ന്‌ അകലെയാകാന്‍ സഹായിക്കുന്നു.
ലേഖനം : സിറില്‍ ജോര്‍ജ്ജ്