കൊടുവള്ളി ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തിലെ ആനക്കാം പൊയില്‍ ഡിവിഷനില്‍ മൂന്നു റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറായി. ഇതു പ്രകാരം പുല്ലൂരാംപാറ-പള്ളിപ്പടി-പൊന്നാങ്കയം റോഡില്‍ മുളങ്കടവിലും,തമ്പലമണ്ണ-ഇലഞ്ഞിക്കല്‍ ബൈപ്പാസില്‍ കാരിക്കാട് തോടിനും ,പൂവാറം തോട് കല്ലംപുല്ല് തോടിനുമാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ് മന്ത്രി പി.ജെ. ജോസഫിന് ഇതുസംബന്ധിച്ച് നിവേദനം നല്കിയിരുന്നു. ചെറുകിട ജലസേചനവകുപ്പ് അസി. എന്‍ജിനീയര്‍ കെ.എം രത്‌നവല്ലിയുടെ നേതൃത്വത്തിലുള്ള സംഘം പാലം നിര്‍മിക്കേണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. ഈ പ്രദേശങ്ങളിലെ കാര്‍ഷിക പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ ജലസേചനത്തിനും ,കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നതോടെ ഗതാഗത സൌകര്യങ്ങള്‍ കുറഞ്ഞ ഈ മേഖലയിലെ കാര്‍ഷിക ഉലപന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും സഹായകമാകും .