22 ഓഗസ്റ്റ് 2011

നെഹ്റു മെമ്മോറിയല്‍ ലൈബ്രറി ഓണാഘോഷം സംഘടിപ്പിക്കുന്നു

               
   പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 2011 സെപ്തംബര്‍ 8 ന് വ്യാഴാഴ്ച ഉത്രാട ദിനത്തില്‍ സംഘടിപ്പിക്കുന്നു.കലാ-കായിക മത്സരങ്ങള്‍ സംസ്കാരിക സമ്മേളനം തുടങ്ങിയവ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 06-09-2011 നു മുന്‍പായി ലൈബ്രറിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ഭാരവാഹികള്‍ : പ്രസിഡന്റ്  - ടി.ജെ.സണ്ണി, 
                                            സെക്രട്ടറി   - എഎന്‍ .വി.ജോഷി.



                           
                         2011 സെപ്തംബര്‍ 8 വ്യാഴം
                    10 മണി മുതല്‍ കായിക മത്സരങ്ങള്‍
                             സ്ഥലം ലൈബ്രറി ഹാള്‍

മത്സര ഇനങ്ങള്‍

  1. തവളച്ചാട്ടം (കുട്ടികള്‍ക്ക്)
  2. സ്പൂണ്‍ റെയ്സ് (വനിതകള്‍)
  3. തിരി കത്തിച്ചോട്ടം (വനിതകള്‍)
  4. കുപ്പിയില്‍ വെള്ളം നിറക്കല്‍ (വനിതകള്‍)
  5. സൈക്കിള്‍ സ്ലോ റെയ്സ് (15 വയസ്സില്‍ താഴെ)
  6. സൈക്കിള്‍ സ്ലോ റെയ്സ് (15 വയസ്സിനു മുകളില്‍ )
  7. ബൈക്ക് സ്ലോ റെയ്സ് (18 വയസ്സിനു മുകളില്‍ )
  8. കസേര കളി (വനിതകള്‍)
  9. കസേര കളി (പുരുഷന്‍മാര്‍)
                                        3 മണി മുതല്‍ കലാ മത്സരങ്ങള്‍
                              
വേദി:ലൈബ്രറി ഹാള്‍

 മത്സര ഇനങ്ങള്‍
  1. ഓണപ്പാട്ട് (യു.പി വിഭാഗം)
  2. ഓണപ്പാട്ട് (ഹൈസ്കൂള്‍ വിഭാഗം)
  3. ഓണപ്പാട്ട് (ജനറല്‍ വിഭാഗം)
                    5 മണിക്ക് സം സ്കാരിക സമ്മേളനം
                              കലാപരിപാടികള്‍ 
                               സമ്മാന ദാനം