പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി അന്തരിച്ച പരിശീലകന്‍ മനോജ് മാത്യുവിന്റെ സ്മരണാര്‍ഥം സെപ്തംബര്‍ മാസം 10 ന് ഓണം ഫെസ്റ്റ് മീറ്റ് സംഘടിപ്പിക്കുന്നു. പുരുഷന്‍മാര്‍ക്കു വേണ്ടി അഖില കേരള പ്രൈസ് മണി ഹൈജമ്പ് മല്‍സരവും,ഏകദിന വോളിബോള്‍ മല്‍സരവും നടത്തും. സംഘാടക സമിതി യോഗത്തില്‍ പുല്ലൂരാംപാറ പള്ളി അസ്സിസ്റ്റന്റ് വികാരി ഫാ.റോജി മുരിങ്ങയില്‍ അധ്യക്ഷത വഹിച്ചു.തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ ,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ജോസഫ് ,അക്കാദമി ചെയര്‍മാന്‍ ടി.ടി.കുര്യന്‍,ബേബി ചെറിയാന്‍ ,ബേബി കട്ടിക്കാന എന്നിവര്‍ പ്രസംഗിച്ചു.പുല്ലൂരാം പാറ പള്ളി വികാരി ഫാ .എഫ്രേം പൊട്ടനാനി ,ടി .എം .ജോസഫ് എന്നിവരെ രക്ഷാധികാരികളായും. ജോസ് മാത്യു(ചെയര്‍മാന്‍), പി.ടി.അഗസ്റ്റ്യന്‍ (കണ്‍വീനര്‍),റോയി ഓണാട്ട് (ട്രഷറര്‍ )എന്നിവര്‍ ഭാരവാഹികളായും 17 അംഗ കമ്മറ്റിക്കു രൂപം കൊടുത്തു.സായ് കോച്ച് ടി.ടി.ജോസഫ് കണ്‍വീനറായി ടെക്നിക്കല്‍ കമ്മറ്റിക്കും രൂപം കൊടുത്തു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ