തമ്പല്മണ്ണയുടെ സാംസ്കാരിക,കലാ, കായിക മേഖലയുടെ മുഖമുദ്രയായ സൌപര്‍ണിക ലൈബ്രറിയും ക്ലബ്ബും ഒരിക്കല്‍ കൂടി ആദരിക്കപ്പെടുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ മികച്ച യൂത്ത് വര്‍ക്കര്‍ക്കുള്ള 2010 ലെ ജില്ലാ അവാര്‍ഡ് ലഭിച്ചത്, സൌപര്‍ണികയുടെ ഖജാന്‍ജിയായ എം.എ.പ്രശാന്തിനാണ്. മലയോര മേഖലയായ ഈ പ്രദേശത്തെ ഒട്ടേറെ സേവന സന്നദ്ധ ബോധവല്‍ക്കരണ പ്രവര്‍ ത്തനങ്ങളില്‍ സൌപര്‍ണികയ്ക്ക് നേതൃത്വം നല്കിയവരില്‍ ഒരാളായിരുന്നു പ്രശാന്ത്. 1996 ല്‍ സൌപര്‍ണിക ക്ലബ്ബ് ആരംഭിച്ചതു മുതല്‍ സജീവ സാന്നിദ്ധ്യമായി പ്രശാന്ത് ഉണ്ടായിരുന്നു. ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജോ.സെക്രട്ടറി, ലൈബ്രറേറിയന്‍, സൌപര്‍ണിക കോ-ഓപ്റേറ്റീവ് ഫണ്ട് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശാന്ത് ഇപ്പോള്‍ സൌപര്‍ണിക ലൈബ്രറിയുടെ ട്രഷറര്‍ ആണ്. കോഴിക്കോട് ട്രോമ കെയര്‍ യൂണിറ്റ് വോളന്റിയര്‍ ആയ പ്രശാന്ത് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്.
സൌപര്‍ണികയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും പല സ്ഥലങ്ങളിലും, സ്കൂളുകളിലും കരാട്ടെ ഇന്‍സ്ട്ര്കടര്‍ ആയും സേവനമനുഷ്ടിക്കുന്നു. അതോടൊപ്പം കൃഷിയില്‍ താല്പര്യമുള്ള ഈ യുവാവ് സ്വന്തം കൃഷിയിടത്തിലെ മികച്ച കര്‍ഷകന്‍ കൂടിയാണ്. നെഹ്റു യുവ കേന്ദ്രയുടെ ജില്ല - സം സ്ഥാന അവാര്‍ഡുകളും യൂത്ത് അവാര്‍ഡുകളും ലഭിച്ചിട്ടുള്ള സൌപര്‍ണികയ്ക്ക് ആദ്യമായാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് വര്‍ക്കര്‍ അവാര്‍ഡ് ലഭിക്കുന്നത് 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ ആദ്യ വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ