16 ഓഗസ്റ്റ് 2011

ആനക്കാംപൊയിലിലേക്ക് ഈ വര്‍ഷത്തെ കേരശ്രീ പുരസ്കാരം

          
            

സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വര്‍ഷത്തെ മികച്ച കേര കര്‍ഷകനുള്ള കേരശ്രീ പുരസ്കാരം ആനക്കാംപൊയില്‍ സ്വദേശി മണ്ണുക്കുശ്ശുമ്പില്‍ ഡൊമിനിക്കിന്.ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലും അടങ്ങുന്ന പുരസ്കാരം ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് സമ്മാനിക്കും .കേര സംരക്ഷണത്തിന് പ്രാധാന്യം കൊടുത്ത കൃഷി രീതിയായിരുന്നു ഡൊമിനിക്കിന്റേത്.ആനക്കാംപൊയില്‍- പുല്ലൂരാമ്പാറ റോഡിനരികില്‍ സ്ഥിതി ചെയ്യുന്ന ഡൊമിനിക്കിന്റെ 12 ഏക്കര്‍ ഭൂമിയിലാണ്` തെങ്ങു കൃഷി. പുതിയതും ,പഴയതുമായ എല്ലാ തരത്തിലുള്ള തെങ്ങുകളും കൃഷിയിടത്തിലുണ്ട്.തെങ്ങ് കൂടാതെ കൊക്കൊ,ജാതി,ഗ്രാമ്പൂ,കുരുമുളക് എന്നിവയും ഇടവിളയായി കൃഷി ചെയ്യുന്നു.മുമ്പും ഈ കര്‍ ഷകന്റെ മികവിന് അംഗീകാരമായി പുരസ്കാരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ ആത്മയുടെ ജില്ലാ ,ബ്ലോക്ക് അവാര്‍ഡ് ഡൊമിനിക്കിനായിരുന്നു ലഭിച്ചത്.