പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി കൊണ്ടാടി. രാവിലെ 9 മണിക്ക് സ്കൂള്‍ മാനേജര്‍ റവ. ഫാ.എഫ്രേം പൊട്ടനാനി ദേശീയ പതാക ഉയര്‍ത്തി തുടര്‍ന്നു സ്കൂള്‍ കുട്ടികള്‍ മാസ് ഡ്രില്‍ അവതരിപ്പിച്ചു. അതിനു ശേഷം നടന്ന ചടങ്ങില്‍ യു.പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ബെന്നി ലൂക്കോസ് സ്വാഗതം ആശംസിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഫാ.എഫ്രേം പൊട്ടനാനി,ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ സ്കറിയ മാത്യു ,അസ്സിസ്റ്റന്റ് മാനേജര്‍ റോജി മുരിങ്ങയില്‍ , പി.റ്റി.എ.പ്രസിഡന്റ് ശ്രീ ബെന്നി തറപ്പേല്‍ ,ശ്രീ ബാബു തീക്കുഴിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ ദേശഭക്തി ഗാനങ്ങള്‍, എന്‍ഡോവ്മെന്റ് വിതരണം, മധുര പലഹാര വിതരണം എന്നിവയും ഉണ്ടായിരുന്നു.




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ