13 ഓഗസ്റ്റ് 2011

പുല്ലൂരാംപാറ തിരുവമ്പാടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു: അത്തിപ്പാറയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചു

                                               
     


                           പുല്ലൂരാംപാറ തിരുവമ്പാടി റോഡില്‍ അത്തിപ്പാറയില്‍ നിന്ന് ഇരുമ്പകത്തേക്കുള്ള ഇറക്കത്തിലാണു ഇന്നു രാവിലെ പതിനൊന്നരയോടെ അപകടമുണ്ടായത്.പുല്ലൂരാംപാറയില്‍ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന കാര്‍ അത്തിപ്പാറ ഇറക്കത്തില്‍ വെച്ച് മുമ്പേ പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരെ വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.തിരുവമ്പാടി സ്വദേശികളായിരുന്നു കാറിനുള്ളില്‍ ഉണ്ടായിരുന്നത്,അപകടത്തിപ്പെട്ട ജീപ്പ് പുല്ലൂരാമ്പാറ മുരിങ്ങയില്‍ അജസിന്റെയാണ്.അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ടു കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു.

ജില്ലയിലെ പ്രധാന റോഡായ 'പുല്ലൂരാംപാറ-തിരുവമ്പാടി'റോഡില്‍അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായിട്ടുള്ളത് അവയില്‍ ചിലത് പുല്ലൂരാംപാറ വാര്‍ത്തകളില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.നിരവധി അപകട മേഖലകളാണ് ഈ റോഡിലുള്ളത്,അനവധി വളവുകളും പെട്ടെന്നുള്ള കയറ്റങ്ങളും, ഇറക്കങ്ങളുമാണ് പ്രധാനമായും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.1971-73 കാലഘട്ടത്തില്‍ പണിത ഈ റോഡ് 2003-05 ലാണ് വീതി കൂട്ടി പണിതത്. തുടര്‍ന്ന് മെച്ചപ്പെട്ട ഈ റോഡില്‍ അപകടങ്ങള്‍ പതിവായി,മുമ്പ് സൂചിപ്പിച്ചപോലെ റോഡിന്റെ ഘടനയിലുള്ള പ്രശ്നങ്ങള്‍ മൂലം പുതുക്കിപ്പണിത റോഡ് തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണമാവുകയാണ് .ഈ അപകടങ്ങള്‍ ആനക്കാംപൊയില്‍ - മേപ്പാടി റോഡ് നിലവില്‍ വരേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു, എങ്കില്‍ മാത്രമേ ഈ റോഡിലെ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാവൂ.
 


   
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ശ്രീ ബിജു വള്ളിയാംപൊയ്കയിലാണ്

             അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍