09 ഓഗസ്റ്റ് 2011

പൊന്നാങ്കയത്ത് കാട്ടാന ശല്യം രൂക്ഷമായി - കര്‍ഷകര്‍ ഫോറസ്റ്റ് അധികൃതരെയും കൃഷി ഓഫീസറെയും തടഞ്ഞു

                                           മനോരമ പത്രത്തില്‍ 08-082011 ന്` വന്ന വാര്‍ത്ത
           
 മേലെ പൊന്നാങ്കയം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം ചീവീടുമുക്ക് ചേണ്ടാനത്ത്പടി പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു .നാശം സംഭവിച്ച കൃഷിയിടം നശിപ്പിച്ച എത്തിയ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെയും, കൃഷി  ഓഫീസറെയും എത്തിയ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെയും,ഓഫീസറെയും ഗാര്‍ഡുമാരെയും പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള കര്‍ഷകര്‍ തടഞ്ഞു വച്ചു.

          കഴിഞ്ഞ മൂന്നു ദിവസങ്ങളായി മേലെ പൊന്നാങ്കയം പ്രദേശത്തു കാട്ടാനകള്‍ കൃഷിഭൂമിയിലിറങ്ങി വന്‍തോതില്‍ നാശനഷ്ട്മുണ്ടാക്കിയിരുന്നു.
വനപാലകരെ വിവരമറിയിച്ചിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കര്‍ഷകരെ സഹായിക്കുന്നതിനു തയ്യാറാകുകയോ ചെയ്തില്ലെന്നു ജനങ്ങള്‍ പരാതിപ്പെട്ടൂ.കഴിഞ്ഞ ദിവസം കാട്ടാന തിരുവമ്പാടി-പൊന്നാങ്കയം ബസ്സ് സര്‍വീസ് നടത്തുന്ന റോഡിലെത്തിയിരുന്നു . കര്‍ഷകര്‍ പടക്കം വാങ്ങി പൊട്ടിച്ചാണ്` കാട്ടാനകളെ വനത്തിലേക്ക് ഓടിക്കുന്നത് വന്‍തോതില്‍ കൃഷി നാശം ഉണ്ടായിട്ടൂം,അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കാത്തതും മുന്‍ വര്‍ഷത്തെ നഷ്ട് പരിഹാരതുക ലഭിക്കാത്തതും കര്‍ഷകരെ പ്രകോപിപ്പിച്ചു . 
      
            നാശ്നഷ്ടം തിട്ട്പ്പെടുത്തി ജനപ്ര്തിനിധികളോടൊപ്പം വനപാലകര്‍ ഇറങ്ങി വരുമ്പോഴാണു വന്യ ശല്യത്തിന്` പരിഹാരം നിര്‍ദ്ദേശിക്കാതെ തിരികെ പോകാന്‍ അനുവദിക്കില്ല എന്ന നിലപാടോടെ മുപ്പതോളം വരുന്നകര്‍ഷകരാണു ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചത് ജനപ്രതിനിധികള്‍ ഇടപെട്ടാണു പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയത് .പ്രശ്നം അടിയന്തിരമായി സര്‍ ക്കാരിനെ ബൊധ്യപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി നഷ്ട പരിഹാരതുകയുടെ വിതരണം എളുപ്പമാക്കുമെന്നും ട്രഞ്ച് നിര്‍ മ്മാണം സോളാര്‍ ക്രോസ്സിം ഗ് തുടങ്ങിയവ ഉത്തരവദിത്തപ്പെട്ടവരെ അറിയിച്ച് പരിഹാരമുണ്ടാക്കുമെന്നും റെയിഞ്ച് ഓഫീസര്‍ അറിയിച്ചു.

                                            ദീപിക പത്രത്തില്‍ 08-082011 ന്` വന്ന വാര്‍ത്ത