28 ജൂലൈ 2011

പുല്ലൂരാംപാറ-തിരുവമ്പാടി റോഡില്‍ വാഹനാപകടം

         അത്തിപ്പാറക്കു സമീപമാണ് ഇന്ന` വൈകുന്നേരം 5.30 ന` കാറ് ബൈക്കിലിടിച്ച് അപകടം ഉണ്ടായത്. തിരുവമ്പാടിയില്‍ നിന്ന് പുല്ലൂരാംപാറയ്ക്ക് വരികയായിരുന്ന വെര്‍ന മോഡല്‍ കാര്‍  അത്തിപ്പാറ അങ്ങാടി കഴിഞ്ഞ`ഉടനെയുള്ള ചെറിയ വളവില്‍ അത്തിപ്പാറ സ്റ്റോഴ്സ് ഉടമയുടെ വീടിനു മുമ്പില്‍ വെച്ച` പുല്ലൂരാംപാറയ്ക്ക് പോകുകയായിരുന്ന ഓംനി വാനിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ ബൈക്കില്‍ വരികയായിരുന്ന യാത്രക്കാരനെ ഇടിച്ചു.
 തെറിപ്പിച്ചു വാനിനു മുമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.പുല്ലൂരാംപാറ-തിരുവമ്പാടി റോഡിലെ നിരവധി അപകട മേഖലകളുണ്ട്  അതില്‍പ്പെട്ട  ഒരു ഭാഗത്താണ് ഇന്ന് അപകടമുണ്ടായത്.