27 ജൂലൈ 2011

പുല്ലൂരാംപാറ പള്ളിപ്പടിയില്‍ രണ്ടു കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കേബിള്‍ കുഴിയില്‍ വീണു



പള്ളിപ്പടിയില്‍ രണ്ടു കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കേബിള്‍ കുഴിയില്‍ വീണു. ഉച്ചക്ക് 1.30 ന` ആനക്കാംപൊയിലിന` പോകുന്ന ബസ്സാണ` പള്ളിപ്പടി ഒരക്കുഴിക്കു  സമീപം ആദ്യം കേബിള്‍ കുഴിയില്‍ വീണത്` .തടി ലോറിക്ക് സൈഡ് കൊടുക്കുമ്പോഴാണ്  ബസ്സ്‌ കുഴിയില്‍ ചാടിയത് . വൈകുന്നേരം 3.45 ന` ആനക്കാംപൊയിലിന` പോകുന്ന ബസ്സും ആദ്യത്തെ ബസ്സിന്റെ സമീപത്തായി കേബിള്‍ കുഴിയില്‍ ചാടി .ഇത്തവണയും തടി ലോറിക്ക് സൈഡ് കൊടുത്തപ്പോഴാണ് ബസ്സ്‌ കുഴിയില്‍ ചാടിയത് .വൈകുന്നേരം ക്രെയിന്‍ കൊണ്ടു വന്നാണ് രണ്ടു ബസ്സുകളും കുഴിയില്‍ നിന്ന്‍ പൊക്കി മാറ്റിയത്