08 ജൂലൈ 2011

പൊന്നാങ്കയത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം



മേലെ പൊന്നാങ്കയം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി, കഴിഞ്ഞ മൂന്നു ദിവസമായി നിരവധി തെങ്ങുകളും കവുങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചു. പകല്‍ സമയത്തു പോലും ആനകള്‍ ഇറങ്ങുന്ന സ്ഥിയാണിപ്പോള്‍. വനത്തോട് ചേര്‍ന്ന്‍ കിടക്കുന്ന പ്രദേശം മുതല്‍  പൊന്നാങ്കയം കോളനി പ്രദേശം,മേലെ പൊന്നാങ്കയം വരെയുള്ള കൃഷിയിടങ്ങളിലെ തെങ്ങും ,കവുങ്ങും മറ്റു ഇടവിള കൃഷികളുമാണ` കാട്ടാന സ്ഥിരമായി നശിപ്പിക്കുന്നത്.രാത്രി സമയങ്ങളില്‍ വീടുകളില്‍ പുറത്തു ലൈറ്റുള്ളതു കൊണ്ടാണ` കാട്ടാനകള്‍ വീടുകള്‍ അക്രമിക്കാന്‍ ` തുനിയാത്തത് .വന്യമൃഗ ശല്യം മൂലം കാര്‍ഷിക വിളകള്‍ നഷ്ട്പ്പെട്ടവര്‍ക്ക് കാലോചിതമായി നഷ്ട്പരിഹാരം നല്കണമെന്ന്‍  പ്രദേശവാസികള്‍ ആവശ്യപ്പെട്ടു