പുല്ലൂരാംപാറയിലെ 4 ചെറുപ്പക്കാരുടെ സൌഹൃദം തങ്ങളുടെ മൂന്നാമത്തെ ഡോക്യുമെന്ററി പൂര്‍ത്തിയാക്കി നാലാമത്തെതിന്റെ പണിപ്പുരയിലെത്തി നില്‍ക്കുകയാണ` ബിജു വള്ളിയാംപൊയ്കയില്‍, സലിം,റജിനാസ്,റെഹുമാന്‍ എന്നിവരാണ` FRIENDS CREATIONSന്റെ ബാനറില്‍ ഡോക്യുമെന്ററി ഫിലിമുകള്‍ തയ്യാറാക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പാണ` ഡോക്യുമെന്ററി ഫിലിം എന്ന ആശയം ഉണ്ടാകുന്നത് ,സലിമാണ` ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.അന്ന്‍ ബിജു വള്ളിയാംപൊയ്കയില്‍ ദേവഗിരി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ` റെജിനാസ്സ` എന്ന പ്രതിഭയെ കണ്ടുമുട്ടിയപ്പോള്‍ കലയുടെപുതിയ ചക്രവാളം അവര്‍ കണ്ടെത്തി റെഹിമാന്റെ ഏകോപനം കൂടിയായപ്പോള്‍ അതിനൊരു ചാതുര്യം കൈവന്നു. ആദ്യമായി തയ്യാറാക്കിയ ഡോക്യുമെന്ററി നേച്ചര്‍ വാച്ചാണ` രണ്ടാമത്തേത് നിലമ്പൂരിന്റെ സ്വന്തം തേക്കുതോട്ടമാണ` മൂന്നാമത്തേത് ചിത്രീകരണം പൂര്‍ത്തിയാക്കി എഡിറ്റിംഗിലേക്കു കടന്നിരിക്കുകയാണ` അതോടൊപ്പം നാലാമത്തെ ഡോക്യുമെന്ററിയുടെ നിര്‍മ്മാണ ജോലികള്‍ക്കു തുടക്കമിടുകയും ചെയ്തു.
![]() |
ചിത്രീകരണത്തിനിടയില്‍ ഒരു നിമിഷം |