17 ഏപ്രിൽ 2011

താമരശ്ശേരി രൂപത രജത ജൂബിലി സമാപനാഘോഷം ഏപ്രില്‍ 28ന് വ്യാഴാഴ്ച തിരുവമ്പാടിയില്‍




                                       
താമരശ്ശേരി രൂപതയുടെ രജതജൂബിലി സമാപനാഘോഷം 28-ന് നടക്കും. 1986-ല്‍ രൂപതയുടെ ഉദ്ഘാടനം നടന്ന തിരുവമ്പാടിയിലാണ് ജൂബിലി സമാപന ആഘോഷങ്ങളും നടക്കുന്നത്.

28-ന് 10 മണിക്ക് രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കും. രണ്ടുമണിക്ക് നടക്കുന്ന ആഘോഷമായ കൃതജ്ഞതാബലിക്ക് ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വൈദികര്‍ എന്നിവര്‍ നേതൃത്വം നല്കും. വിശുദ്ധബലിക്കുശേഷം തിരുവമ്പാടി തിരുഹൃദയ ദേവാലയാങ്കണത്തില്‍നിന്ന് വിശ്വാസ പ്രഘോഷണ റാലി ആരംഭിക്കും. റാലി സേക്രഡ്ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെത്തിച്ചേരുമ്പോള്‍ സമാപന സമ്മേളനമാരംഭിക്കും.

ആഘോഷ പരിപാടികളുടെ നടത്തിപ്പിനുവേണ്ടി 301 പേരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി 
ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ മോണ്‍ തോമസ് നാഗപറമ്പില്‍ അറിയിച്ചു.