09 ഏപ്രിൽ 2011

ഹെല്പ് ലൈന്‍ നമ്പറുകളും ഉപകാരപ്രദമായ കാര്യങ്ങളും

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍  മൊബൈല്‍ വഴി എസ് എം എസ് അയക്കാം

 ELE (SPACE) Voter ID Card No to 54242

ELE  എന്നെഴുതി  സ്പേസ് ഇട്ട് നിങ്ങളുടെ വോട്ടര്‍  ഐഡി.കാര്‍ഡ് നമ്പര്‍ എഴുതി 54242 എന്ന നമ്പറിലേക്കയക്കുക

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ

:റേഷന്‍ കാര്‍ഡിന് ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം വീട്ടില്‍ നിന്നോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്കാം വീട്ടില്‍ നിന്നു നല്കുന്നവര്‍ ആവശ്യമായ ഡോക്യുമെന്റുകള്‍ PDF രൂപത്തില്‍ ആക്കി സേവ് ചെയ്ത് വെയ്ക്കണം.അവയുടെ വലിപ്പം 250 KB യിലും  കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നവര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല.വെബ്സൈറ്റില്‍ കയറുവാന്‍ ഒരു user ID യും password ഉം നല്കി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്നു വരുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക

:റാഗിംഗ് കുറ്റകരമാണ്,റാഗിംഗ് നടക്കുന്ന പക്ഷം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ആന്റി റാഗിംഗ് ഹെല്പ് ലൈന്‍ നമ്പറുകളായ 1800-180-5522 അല്ലെങ്കില്‍ 155222 എന്നീ നമ്പറുകളിലേക്ക് വിളിക്കൂ.

:S.S.L.C. ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു.



www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ ഡൌണ്‍ലോഡില്‍ ഔദ്യോഗിക അപേക്ഷ ഫോമുണ്ട് അതു പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന  സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ ര്ണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും.


യു.പി സ്കൂള്‍ വരെയുള്ള കുട്ടികളുടെ സ്കൂള്‍ രേഖയിലെ ജനന തിയതി തിരുത്താന്‍ എ.ഇ.ഒ യ്ക്കും, ഹൈസ്കൂളിലെ കുട്ടികള്‍ SSLC പരീക്ഷയ്ക്കു മുമ്പ് ജനന തിയതി തിരുത്താന്‍ ഡി.ഇ.ഒ യ്ക്കും അപേക്ഷ നല്കിയാല്‍ മതി.


:പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഏതു സംശയവും തീര്‍ക്കാന്‍  ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ 0471-2579779 എന്ന നമ്പറിലേക്കു വിളിക്കാം.
ഉദാ: ജനന സര്‍ട്ടിഫിക്കേറ്റിലെ പേരു വേഗത്തില്‍ മാറ്റുവാന്‍ എന്തു ചെയ്യണമെന്ന് കരുതി വിഷമിക്കാതെ  മുകളില്‍ കൊടുത്ത  നമ്പറിലേക്കു വിളിച്ചാല്‍ മതി.

:മൊബൈലുകളിലേക്കു വരുന്ന ടെലി മാര്‍ക്കറ്റിംഗ് കോളുകളും എസ് എം എസ് കളും തടയാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്ന്  1909 എന്ന നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍  എസ്. എം. എസ്. അയയ്ക്കുകയോ ചെയ്യുക.
SMS അയയ്ക്കേണ്ട രീതി- സംവിധാനം   ആക്റ്റിവേറ്റ് ചെയ്യുവാന്‍ START DND എന്നു ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്കയക്കുക.
ഡീആക്റ്റിവേറ്റ് ചെയ്യുവാന്‍ STOP DND ന്നു ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്കയക്കുക

:വൈദ്യുതി തകരാറുകള്‍ SMS ലൂടെ അയക്കാം.537252 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
SMS അയക്കേണ്ട രീതി KSEB(space)Section Code (space) Consumer No 
(സെക്ഷന്‍ കോഡ് www.kseb.in  എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)എസ് .എം .എസ് വഴി നല്കിയ പരാതിയ്ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ 155333 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുക

:റോഡ് സംബന്ധിച്ച പരാതികള്‍ അറിയിക്കുവാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ) സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 1800-425-7771 പരാതികള്‍  /നിര്‍ദ്ദേശങ്ങള്‍  ഉടന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ ക്ക് കൈമാറും ,എഞ്ചിനീയര്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടും.  48 മണിക്കൂറിനുള്ളില്‍ നേരില്‍ ബന്ധപ്പെടുകയോ പരാതി പരിഹരിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ നമ്പറിലേക്കു വിളിക്കാം  നമ്പര്‍ 0471-2518124 നിശ്ചയമായും നടപടി സ്വീകരിക്കുന്നതായിരിക്കും .


:മുഖ്യമന്ത്രിയോടു പരാതി പറയാന്‍ 24 മണിക്കൂര്‍  കോള്‍ സെന്റര്‍ ബി.എസ്. എന്‍.എല്‍ ന്റെ ഏതുഫോണില്‍ നിന്നും 1076 എന്ന നമ്പറിലേക്കും, മറ്റ് ഫോണുകളില്‍ നിന്നു  1800-425-1076 എന്ന നമ്പറിലേക്കും, വിദേശത്തു നിന്നും  0471-1076 എന്ന നമ്പറിലേക്കും വിളിക്കുക.


:സുതാര്യ കേരളത്തിലേക്കു വിളിക്കുവാന്‍ 24 മണിക്കൂറും കാള്‍ സെന്റര്‍ സൌകര്യം .നിങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതി മുഖ്യമന്ത്രിയോട് നേരിട്ടു പറയാം . ബി.എസ്. എന്‍.എല്‍ ലാന്റ് ലൈന്‍ 155300, ബി.എസ്. എന്‍.എല്‍  മൊബൈല്‍ ഫോണ്‍ 0471-155300,മറ്റ്  ഫോണുകളില്‍ നിന്നു വിളിക്കുവാന്‍ 0471-2115054,2115098,2335523 


:പി.എസ്സ്.സി.അറിയിപ്പുകള്‍ മൊബൈലില്‍
ഹാള്‍ ടിക്കറ്റിനെക്കുറിച്ചറിയാന്‍ : KPSC (space) HT To 537252 (from any mobile)
ബാര്‍ കോഡറിയാന്‍ : KPSC (space) BC (space) CategoryCode (from the mobile no. which was given in the application of the Category)
More options of KPSC SMS Services:: KPSC (space) HLP To 537252 (from any mobile) 



HELP LINE NUMBERS
                    

Neararest police 100

Women help line 1091



Vanitha Help line Numbers - 2339953, 995399953

Higway alert 9846100100
 

Rail alert 9846200100
 

Sms cehtre 9497900000
 

Child line 1098



Fire Service - 101  

Ambulance - 232102/233473
 
Cyber Cell Number - 2556179
 


Traffic Help line - 1099

Kerala PSC 24 hours Helpline    155300, 0471 2115054, 2115098 



 സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍