25 ഡിസംബർ 2013

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ നടന്നു.

പുല്ലൂരാംപാറ ദേവാലയത്തില്‍ തയാറാക്കിയ പുല്‍ക്കൂട്
               പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്‌മസിനോടനുബന്ധിച്ച് രാത്രി പന്ത്രണ്ടു മണിക്ക് പ്രത്യേക പാതിരാ കുര്‍ബാന നടന്നു. അസ്സിസ്റ്റന്റ് വികാരി ഫ.ജോമോന്‍ ഞവാള്ളിയില്‍ നേത്യത്വം കൊടുത്ത തിരുക്കര്‍മങ്ങളില്‍ മൂന്നു വൈദികര്‍ സഹകാര്‍മികരായിരുന്നു. ആഘോഷമായ ദിവ്യബലിയെ തുടര്‍ന്ന് ഉണ്ണിയേശുവിനെ മാലാഖാമാരായി വേഷ്മിട്ട കുഞ്ഞുങ്ങളുടെയും ദീഓങ്ങളുടെ അകമോടിയോടെയും വൈദികന്‍ പുല്‍ ക്കൂട്ടില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷം  ദേവാലയ പോര്‍ട്ടിക്കോയില്‍ ക്രിസ്‌മസ്  കരോളും കലാപരിപാടുകളും അരങ്ങേറി. 
              
            സംസ്ഥാന തലത്തില്‍ കരോള്‍ ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനം ഏറെ ശ്രദ്ദേയമായി. തുടര്‍ന്ന് യുവജനങ്ങളുടെ കരോള്‍ ഗാനങ്ങളും മാലാഖാമാരുടെ ഡാന്‍സും ഏറെ ആകര്‍ഷകമായി. ദേവാലയമുറ്റത്തു സ്ഥാപിച്ചിരിക്കുന്ന പുല്‍ക്കൂട് കൊച്ചച്ചന്റെ നേത്യത്വത്തില്‍ യുവജനങ്ങളാണ് തയാറാക്കിയത്. പുല്‍ക്കൂടു ദര്‍ശിക്കുവാന്‍ ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.  പുല്‍ക്കൂടിനു സമീപത്തൊരുക്കിയ ക്രിസ്‌മസ് ട്രീയോടനുബന്ധിച്ച് കൂപ്പണുകള്‍ വഴി സമ്മാനങ്ങള്‍ നല്കുന്ന പ്രത്യേക പരിപാടി ഉണ്ടായിരുന്നു. കൂടാതെ മികച്ച രീതിയിലുള്ള  കരിമരുന്നു പ്രയോഗം ദേവാലയ പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു.