21 ഡിസംബർ 2013

ആകാശപ്പറവകളോടൊപ്പം സ്കൂള്‍ കുട്ടികള്‍ ക്രിസ്‌മസ് ആഘോഷിച്ചു.

 
             
                 പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ  കുട്ടികള്‍ ഇക്കൊല്ലത്തെ  ആഘോഷത്തിനു തുടക്കമിട്ടത്, ആരോരുമില്ലാത്ത ജ്യേഷ്ഠസഹോദരങ്ങളോടൊപ്പം. പുല്ലൂരാംപാറയിലെ ആകാശപ്പറവകളുടെ കേന്ദ്രമായ ജോര്‍ദ്ദാന്‍ ഭവനത്തിലാണ്  ക്രിസ്‌മസ് സമ്മാനങ്ങളുമായി  സ്കൂള്‍ കുട്ടികള്‍ സന്ദര്‍ശനത്തിനെത്തിയത്. ക്രിസ്‌മസ് കേക്ക് മുറിച്ചും, കരോള്‍ ഗാനങ്ങള്‍ ആലപിച്ചും, ക്രിസ്‌മസ് സമ്മാനങ്ങള്‍ നല്കിയും, കലാപരിപാടികളുമായി കുട്ടികള്‍ ആകാശപ്പറവകളോടൊപ്പം മൂന്നു മണിക്കൂറോളം ചിലവഴിച്ചപ്പോള്‍ അത് അവര്‍ക്ക് പുത്തന്‍ അനുഭവമായി.

          
             സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് സൊസൈറ്റിയിലെ അംഗങ്ങളടക്കം നാല്പതോളം  കുട്ടികളാണ് അധ്യാപകരോടൊപ്പം ഇവിടെ സന്ദര്‍ശിക്കാനെത്തിയത്. സ്കൂള്‍ ജെ.ആര്‍.സി. കൌണ്‍ സിലര്‍ സി.ഗ്രെയ്സ്,  എന്‍.ടി. തോമസ്  , ബൈജു ഇമ്മാനുവേല്‍, മിനി അഗസ്റ്റ്യന്‍, അഖില്‍ ബേബി, അനുപമ ജോസ് എന്നിവര്‍ കുട്ടികളോടൊപ്പമുണ്ടായിരുന്നു.