20 നവംബർ 2013

മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്ര ആനിമേഷന്‍ രൂപത്തില്‍ കാണാം.



        ഭാരതത്തിന്റെ ബഹിരാകാശ സ്വപനങ്ങള്‍ക്ക് പുതു ജീവന്‍ പകര്‍ന്നു കൊണ്ട് PSLV-XL C25 റോക്കറ്റില്‍ കയറി പുറപ്പെട്ട മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്ര ആനിമേഷന്‍ രൂപത്തില്‍ കാണാന്‍ അവസരം. ഇതിനായി ISROയുടെ നേത്യത്വത്തില്‍ പ്രത്യേകമായി ഒരു വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ട്.  ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നില്കുന്ന മംഗള്‍യാന്റെ യാത്രയുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓരോ സമയത്തും മംഗള്‍യാന്‍ എവിടെയാണെന്ന് വെബ്സൈറ്റ് നമുക്ക കാട്ടിത്തരുന്നു. മുകള്‍ ഭാഗത്തുള്ള ഓരോ ബട്ടണുകള്‍ ക്ലിക്ക് ചെയ്താല്‍  മംഗള്‍യാന്‍ ഇപ്പോള്‍ എവിടെയാണെന്നും, മംഗള്‍യാന്റെ സഞ്ചാരപഥത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭിക്കും.
          മംഗള്‍യാന്റെ യാത്ര ആനിമേഷന്‍ രൂപത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
                      
           ISRO Mars Mission

  ആകാശഗോളങ്ങളുടെ ആകര്‍ഷണ ശക്തിയുപയോഗിച്ചുള്ള പര്യവേഷണ വാഹനങ്ങളുടെ യാത്ര ഒരു അത്ഭുതമാണ്. ഭൂമിയുടെ ആകര്‍ഷണ വലയത്തിലുള്ള ഭ്രമണപഥത്തിലെത്തുന്ന പര്യവേഷണ വാഹനത്തെ, ഈ ആകര്‍ഷണ ശക്തിയുപയോഗിച്ചു തന്നെ കുറച്ച് ഇന്ധനം മാത്രമുപയോഗിച്ച് പരിക്രമണത്തിലൂടെ കോടിക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തേക്ക് എത്തിക്കുന്നു.

           മംഗള്‍യാന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
             PSLV C25 (Polar Satelite Launching Vehicle - C25) ആണ് ഉപഗ്രഹത്തെ നാല്പത്തിനാല് മിനിറ്റ് കൊണ്ട് ഒരു താല്‍ക്കാലികപരിക്രമണപഥത്തിൽ എത്തിക്കുന്നത്. ഈ പഥത്തിന്റെ ഭൂമിയില്‍  നിന്നും കുറഞ്ഞ ദൂരം (Perigee) 252 കി.മീ.യും കൂടിയ ദൂരം (Apogee) 28,825 കി.മീ.യും ആണ്. ഭൂമിയുടെ ആകര്‍ഷണവലയത്തിന്റെ പരിധിയിലുള്ള ഈ ഘട്ടത്തില്‍  മുഴുവന്‍ സമയവും ഉപഗ്രഹം ഭൂമിക്കുചുറ്റും കറങ്ങും. 918347 കിലോമീറ്റര്‍ ദൂരത്തില്‍ ഉപഗ്രഹം നമ്മുടെ ഭൂമിയുടെ ആകര്‍ഷണവലയത്തിനു പുറത്തു കടക്കും. ഈ ദൂരത്തിനു് ഭൂമിയുടെ ഗുരുത്വപ്രഭാവപരിധി (Earth's sphere of influence) എന്നു പറയുന്നു. എന്നാല്‍ ഈ അകലത്തേക്കു് ഒരൊറ്റ കറക്കം കൊണ്ടു് ഉപഗ്രഹത്തെ എത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇതിനെ ക്രമമായി ആറു ഘട്ടങ്ങളായിട്ടാണ് എത്തിക്കുന്നത്. ഇവിടെനിന്നും കുറഞ്ഞ ഇന്ധനം ഉപയോഗിച്ചുകൊണ്ട് ചൊവ്വയുടെ ഗുരുത്വപരിധിയിലുള്ള ഒരു ദീര്‍ഘവൃത്താകാരപരിക്രമണപഥത്തില്‍ എത്തിച്ചേരുക എന്നതാണ് വിക്ഷേപണത്തിന്റെ ആത്യന്തികലക്ഷ്യം. ഇതിനായി ISRO ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് എന്ന മാര്‍ഗ്ഗം ആണ് കൈക്കൊള്ളുന്നത്.
          ഭൂമിയുടെ പരിക്രമണപഥത്തിന് സ്‌പര്‍ശരേഖീയമായി  ഉപഗ്രഹം ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുകടന്നു് ഹൈപ്പര്‍ബോളിക് പാതയിലൂടെ സഞ്ചരിച്ചു ഇതേ രീതിയില്‍ ചൊവ്വയുടെ പരിക്രമണപഥത്തില്‍  പ്രവേശിക്കും. ഈ സഞ്ചാരത്തിനു് മുന്നൂറു ദിവസം ആണ് കണക്കാക്കിയിരിക്കുന്നത്. ചൊവ്വയുടെ ആകര്‍ഷണവലയത്തില്‍  പ്രവേശിക്കുന്ന സമയത്ത് ഭൂമിയും ചൊവ്വയും സൂര്യനും തമ്മില്‍  ഉള്ള കോണളവ്(Angle) 44 ഡിഗ്രി ആയിരിക്കും. ഈ അവസ്ഥയില്‍  ആണ് ഏറ്റവും കുറവ് ദൂരത്തില്‍  ഉപഗ്രഹത്തിനു ചൊവ്വയില്‍ എത്തിച്ചേരാന്‍ സാധിക്കുക. 780 ദിവസത്തില്‍ ഒരിക്കല്‍  മാത്രമാണു് ഈ അതിസാമീപ്യാവസ്ഥ സംഭവിക്കുന്നതു്. 2013 നവംബറിൽ സാദ്ധ്യമായിരുന്നില്ലെങ്കില്‍ ഇത്തരമൊരു അവസരം പിന്നീട് ലഭിയ്ക്കുക 2016 ജനുവരിയിലും അതുകഴിഞ്ഞ് 2018 മേയിലും മാത്രമാണ്

     ചൊവ്വയുടെ ഗുരുത്വാകര്‍ഷണപ്രഭാവമുള്ള ദൂരം (Zone of gravitational influence) ഏകദേശം 573473 കി.മീ.ആണ്. ചൊവ്വയുടെ ഏറ്റവും അടുത്ത് നില്ക്കുന്ന ദൂരത്തില്‍  ഉപഗ്രഹം എത്തിയാല്‍ ഒരു ലഘുവായ തള്ളലിലൂടെ ചൊവ്വയുടെ ചുറ്റുമായി കറങ്ങാവുന്ന ഒരു സ്ഥിരപരിക്രമണപഥത്തിലേക്കു് ഉപഗ്രഹത്തെ എത്തിക്കാനാവും. ഈ പഥത്തിനു് ചൊവ്വയില്‍  നിന്നുള്ള ഏറ്റവും കൂടുതല്‍  ദൂരം (അപോജീ) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (പെരിജീ) 365.3 കി.മീ.യും ആണ്. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂര്‍ണ്ണമായി ചുറ്റാന്‍ എടുക്കുന്ന സമയം 76.72 മണിക്കൂര്‍ ആയിരിക്കും.