16 സെപ്റ്റംബർ 2013

കളിമണ്ണും, ശ്വേതയും, മലയാളിയുടെ സദാചാര വ്യഗ്രതയും...


          എന്തെല്ലാമായിരുന്നു; പ്രസവം ചിത്രീകരിക്കുകയൊ? അല്ലേലും ശ്വേതയല്ലെ? പ്രശസ്തിക്കുവേണ്ടി അവളിതും ഇതിലപ്പുറവും ചെയ്യും; എന്നാലും നമ്മുടെ ബ്ലെസ്സിക്കിതെന്തു പറ്റി? നമ്മുടെ കുട്ടികള്‍ വഴി തെറ്റിപ്പോവില്ലെ? മലയാളിയുടെ സദാചാര മഹിമ നഷ്ടപ്പെടില്ലേ?
    ചാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രക്ഷോഭങ്ങള്‍.... ഒരു വിവരവുമില്ലാതെ വീട്ടിലിരുന്ന ചില രാഷ്ടീയക്കാരും, മത-സാമുദായിക നേതാക്കളും വരെ ഗര്‍ഭത്തെക്കുറിച്ചും, കുട്ടിയുടെ മാനസിക വളര്‍ച്ചയെക്കുറിച്ചും പുതിയ ദര്‍ശനങ്ങള്‍ നല്‍കി. എന്നിട്ടെന്തായി?
     ഈ ബഹളങ്ങളെല്ലാം കൂടി ഗുണവും ദോഷവുമുണ്ടാക്കിയത് 'കളിമണ്ണ്' എന്ന ചലച്ചിത്രത്തിനു തന്നെയാണെന്നു പറയാതെ വയ്യ. ഇറങ്ങുന്നതിനു വളരെ മുന്‍പു തന്നെ നേടിയ വന്‍ വാര്‍ത്താ പ്രാധാന്യം ചിത്രത്തിനു  പ്രശസ്തി ന
ല്‍കി. എന്നാല്‍ ചിത്രം നല്‍കുന്ന സദാചാര മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേഹം കുറെ നല്ല പ്രേക്ഷകരെ തീയേറ്ററുകളില്‍ നിന്നകറ്റുകയും ചെയ്തു.
      പലരും കരുതുന്നതുപോലെ ബ്ലെസ്സിയെന്ന സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയല്ല കളിമണ്ണ്. കാഴ്ചയിലും, തന്മാത്രയിലും, ഭ്രമരത്തിലും, പ്രണയത്തിലുമൊക്കെ നമ്മെ വിസ്മയിപ്പിച്ച ബ്ലെസ്സിയുടെ സംവിധാനം ചിത്രത്തെ പരാജയത്തില്‍ നിന്ന് രക്ഷിച്ചെന്ന് മാത്രം. എന്നാല്‍ പുതുമയുള്ള, മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ അഭ്രപാളികളിലാക്കാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തിന് ഒരു തൂവല്‍ നല്‍കണം. വിവാദങ്ങള്‍ക്ക് മറുപടി ചിത്രത്തിലൂടെ തന്നെ നല്‍കി എന്നതും ബ്ലെസ്സിയുടെ മികവ്.
       കളിമണ്ണ് ഒരു അശ്ലീല സിനിമയല്ല. സ്ത്രീയെയും അവളുടെ ഗ
ര്‍ഭം ധരിക്കാനുള്ള കഴിവിനെയും ബഹുമാനിക്കുന്ന ഏതൊരാളും പ്രായഭേദമന്യെ കാണേണ്ട ചിത്രമാണ്. കാരണം അമ്മയില്ലാതെ ഒരു മനുഷ്യനും ജനിക്കുന്നില്ല എന്നതു തന്നെ.
        ശ്വേതാ മേനോന്റെ ഐറ്റം ഡാന്‍സും, പ്രസവ രംഗവും കണ്ട് സായൂജ്യമടയാന്‍ വന്ന ചിലരെ ഞാന്‍ കണ്ടു. ഗ
ര്‍ഭിണികളെപ്പോലും കാമത്തോടെ നോക്കുന്ന അത്തരക്കാർക്ക് ഒരു പക്ഷെ ഈ ചിത്രത്തില്‍ അശ്ലീലമായി പലതും കാണാനായേക്കും. അവര്‍ക്കുള്ളതല്ല ഈ ചിത്രം. 
    ക്ലബ് ഡാ
ന്‍സറും, ഐറ്റം ഡാന്‍സറും പിന്നീട് സിനിമാതാരവുമാകുന്ന ഒരു സ്ത്രീയുടെ അമ്മയാകാനുള്ള ആഗ്രഹമാണു ചിത്രത്തിന്റെ ഇതിവൃത്തം. അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണികള്‍ക്ക് ചുരുക്കി നല്‍കുന്ന ദൃശ്യങ്ങളില്‍ അശ്ലീലം കാണേണ്ട കാര്യമില്ല എന്ന് വേണമെങ്കില്‍ പറയാം. എങ്കിലും, വ്യത്യസ്ഥമായ ഒരു വിഷയം കയ്യില്‍ കിട്ടിയിട്ടും ഇത്രത്തോളം മസാല ആദ്യപകുതിയില്‍ ചേര്‍ക്കണമായിരുന്നോ എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റുപറയാനാവില്ല.ഇവിടെയാണ് തിരക്കഥയുടെ പോരായ്മയും ബ്ലെസ്സിയുടെ പരാജയവും തെളിയുന്നത്. ബിജു മേനോനും, സുഹാസിനിക്കും, വത്സലാ മേനോനുമപ്പുറം മറ്റു താരങ്ങള്‍ക്കൊന്നും കഥയില്‍ കാര്യമായ സ്ഥാനവുമില്ല.
        കുറെ നാളുകള്‍ക്ക് ശേഷം നായികാ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തിനു ലഭിച്ചു. ഒരു നടിയെന്ന നിലയിലും, അമ്മയെന്ന നിലയിലും ശ്വേതാ മേനോന് അഭിമാനിക്കാൻ വകയുമുണ്ടായി. അവരെ സംബന്ധിച്ചിടത്തോളം ഇതഭിനയമല്ലല്ലോ! അനുകൂലമല്ലാത്ത സാഹചര്യത്തി
ല്‍ര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കാനും, ആ കുട്ടിയെ പ്രസവിക്കാനും നായികയായ മീര സഹിക്കുന്ന യാതനകളെ ശ്വേത മനോഹരമാക്കി. യോഗാ രംഗത്തിന്റെ ദൈര്‍ഘ്യവും, ചില രംഗങ്ങളിലെ അതി വൈകാരികതയും ഒഴിവാക്കാമായിരുന്നു.
            ചിത്രത്തിന്റെ രണ്ടാം പകുതി അല്പം ഡോയ്ക്കുമെന്ററി സ്വഭാവമുള്ളതാണ്. ഗ
ര്‍ഭകാലത്ത് സ്ത്രീ പുലര്‍ത്തേണ്ട കരുതലുകളേക്കുറിച്ചും, അവയില്‍ പുരുഷന്റെ പങ്കിനേക്കുറിച്ചും ശാസ്ത്രീയമായിത്തന്നെ ഇവിടെ വിവരിക്കുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഈ ചിത്രം വിരല്‍ ചൂണ്ടുന്നുണ്ട്. അവയവ ദാനത്തിന്റെ മാഹാത്മ്യത്തെ ഉയര്‍ത്തിക്കാണിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സദാചാരക്കാര്‍ക്കും, ചാനല്‍ര്‍ച്ചക്കാര്‍ക്കും, സമുദായ നേതാക്കള്‍ക്കുമുള്ള മറുപടിയും മതപരമായ ചില ചിന്തകള്‍ക്കെതിരെ സംവിധായകന്റെ പരിഹാസവും  ഇതിനോടൊപ്പമുണ്ട്.
           കുട്ടികളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുമെങ്കി
ല്‍ര്‍ക്കും സകുടുംബം ഈ ചിത്രം കാണാം. ഏല്ലാ ഗര്‍ഭിണികളും ഭര്‍ത്താക്കാന്മാരോടൊപ്പം ഈ ചിത്രം കാണുന്നത് നന്നായിരിക്കും. കളിമണ്ണ് സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള സിനിമയല്ല, അതിലുപരി ഭാര്യമാരെ സ്നേഹിക്കുന്ന ഓരോ ഭര്‍ത്താക്കന്മാരും  അവരോടൊപ്പം കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

നിരൂപണം : സുദീപ് സെബാസ്റ്റ്യന്‍ കൊടുകപ്പിള്ളില്‍