02 ഓഗസ്റ്റ് 2013

തിരുവമ്പാടി - പുല്ലൂരാംപാറ റോഡില്‍ കറ്റ്യാട് ഭാഗത്ത് വെള്ളം ഉയര്‍ന്നു.


       
        കാലവര്‍ഷം  ശക്തമാകുമ്പോള്‍ എല്ലാ  വര്‍ഷവും ശ്രദ്ധകേന്ദ്രമായ ഒരു സ്ഥലമാണ് തിരുവമ്പാടി - പുല്ലൂരാംപാറ റോഡില്‍ വില്ലേജ്  ഓഫീസിനു സമീപമുള്ള കറ്റ്യാട് ഭാഗം. ഇവിടെ മഴക്കാലത്ത് വെള്ളം ഉയര്‍ന്ന് റോഡു മൂടിക്കിടക്കാറൂള്ള സ്ഥലമാണ്. ഇത് ഗതാഗത തടസ്സമുണ്ടാക്കാറുണ്ട്. എങ്കിലും 2007ലെ വെള്ളപ്പൊക്കത്തിനു ശേഷം മഴ കുറവായതിനാല്‍ ഇവിടെ കാര്യമായി വെള്ളം പൊങ്ങിയിരുന്നില്ല. 


         എന്നാല്‍ ഇപ്രാവശ്യം മഴ  വളരെയധികം  പെയ്തതിനാല്‍,   കറ്റ്യാട് വെള്ളം പൊങ്ങിയോ എന്ന ചോദ്യം ഉയരാറുണ്ട്, പക്ഷേ മഴ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കൊടുത്തുള്ള മഴയായതിനാല്‍ സ്ഥിതി കഴിഞ്ഞ കൊല്ലങ്ങളിലേതു പോലെയായിരുന്നു, വെള്ളം ഉയര്‍ന്നില്ല. എന്നാല്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ സ്ഥിതി മാറി ഇന്നു രാവിലെ ഈ ഭാഗത്ത് പറമ്പിലും മറ്റും വെള്ളം കയറി റോഡിനൊപ്പം നിരപ്പില്‍ വെള്ളം ഉയര്‍ന്നു. എന്നാല്‍ പത്തു മണിയോടെ മഴ ശമിച്ചതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം മഴ തുടരുന്നതിനാല്‍ വീണ്ടും വെള്ളം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.