02 ഓഗസ്റ്റ് 2013

ഇരവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു.

              കാളിയാമ്പുഴയ്ക്കും കാപ്പിച്ചുവടിനുമിടയില്‍ നിന്നുള്ള ഇരവഞ്ഞിപ്പുഴയുടെ ദ്യശ്യം
     
       മലയോര മേഖലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ അതിശക്തമായി പെയ്ത് മഴയെ തുടര്‍ന്ന് ഇരവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. രാവിലെ പത്തുമണിയോടെ മഴയ്ക്കു ശമനം വന്നതിനാല്‍ വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്, എങ്കിലും ഉച്ചയോടെ മഴ വീണ്ടു ശക്തമായത് പുഴയില്‍ വെള്ളം ഉയരാന്‍ കാരണമായിട്ടുണ്ട്.  മേഖലയിലെ എല്ലാ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. കാലവര്‍ഷം ഇനിയുള്ള ദിവസങ്ങളിലും ശക്തമായി തുടരാനാണ് സാധ്യത.