04 ഓഗസ്റ്റ് 2013

86 രാജ്യങ്ങളില്‍ നിന്നും വായനക്കാരുമായി ' പുല്ലൂരാംപാറ വാര്‍ത്തകള്‍ ' മുന്നോട്ട്.

 
      ഓരോ രാജ്യങ്ങളില്‍ നിന്നുള്ള വായനക്കാരുടെ എണ്ണമനുസരിച്ച് ക്രമത്തില്‍ നല്കിയിരിക്കുന്നു

           2011 ഏപ്രില്‍ 4ന് പുല്ലൂരാംപാറ വാര്‍ത്തകള്‍ തുടക്കമിടുമ്പോള്‍, നാമമാത്ര വായനക്കാരുമായി മുന്നോട്ട് നീങ്ങിയ ഞങ്ങള്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളില്‍ ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായത്. വായനക്കാരിലൂടെ പ്രചരിച്ച ഈ ബ്ലോഗ്   കൂടുതല്‍ ആളുകളിലേക്കെത്തിച്ചേരുന്നുണ്ട്, അതു കൊണ്ടു തന്നെ ഓരോ കൊല്ലം കൂടുമ്പോഴും ഇരട്ടിയോളം വായനക്കാരാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ രണ്ടാം പിറന്നാളാഘോഷിച്ച ' പുല്ലൂരാംപാറ വാര്‍ത്തകള്‍ക്ക് ' 86 രാജ്യങ്ങളിലേക്കെത്തിച്ചേരാന്‍ സാധിച്ചു എന്നുള്ളത് വളരെ സന്തോഷം പകരുന്നു. ഇവയില്‍ പകുതിയോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്ഥിര വായനക്കാരുമാണ്. ഇപ്പോള്‍ 65000ഓളം സന്ദര്‍ശനം ലഭിച്ച ബ്ലോഗ്ഗ്,  പേജ് സന്ദര്‍ശനത്തിന്റെ എണ്ണത്തില്‍ അടുത്തു തന്നെ രണ്ടുലക്ഷം കവിയും. പുല്ലൂരാംപാറക്കാരും, നമ്മുടെ മലയോര പ്രദേശങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്കും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും  കുടിയേറിയിട്ടുള്ള ആളുകളാണ്. ഈ ബ്ലോഗിന്റെ ഭൂരിഭാഗം  വരുന്ന വായനക്കാരും,  നാട്ടില്‍ നിന്ന് വളരെ അകലെയാണെങ്കിലും  സ്വന്തം നാടിന്റെ സ്പന്ദനങ്ങള്‍ ഒരു പക്ഷേ നാട്ടിലുള്ള സ്വന്തം വീട്ടുകാര്‍ അറിയും മുന്‍പേ അറിയാന്‍ സാധിക്കുന്നുണ്ട്, എന്നത് ഞങ്ങള്‍ക്ക് വളരെ സന്തോഷം പകരുന്നു. അന്യനാടുകളില്‍ കഴിയുന്ന നമ്മുടെ ആളുകള്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള ഒരു കണ്ണിയായി  വര്‍ത്തിക്കാന്‍ തുടര്‍ന്നും പുല്ലൂരാംപാറ വാര്‍ത്തകള്‍ക്ക് സാധിക്കുമെന്ന് കരുതുന്നു.