16 ജൂലൈ 2013

പുല്ലൂരാംപാറയില്‍ ജനകീയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.

          
     പുല്ലൂരാംപാറയിലെ ഏതാനും കായിക പ്രേമികളുടെ പരിശ്രമഫലമായി ആരംഭിച്ച  ഷട്ടില്‍ ബാഡ്മിന്റണ്‍  ഇന്‍ഡോര്‍ കോര്‍ട്ടിന്റെ നിര്‍മാണം  പൂര്‍ത്തിയായി. YMCA പ്രവര്‍ത്തകനും മുന്‍ സൈനികനുമായ ജോര്‍ജ് പുതിയകുന്നേല്‍ പുല്ലൂരാംപാറ ടൌണിനോടു ചേര്‍ന്ന് (പാല്‍ സൊസൈറ്റിക്കടുത്ത്) സൌജന്യമായി നല്കിയ സ്ഥലത്താണ്. ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് പണിതിട്ടുള്ളത്.


     ടാര്‍ പോളിന്‍ ഷീറ്റുകൊണ്ടാണ് ഇന്‍ഡോര്‍ കോര്‍ട്ടിന്റെ മേല്‍ക്കൂര പൊതിഞ്ഞിട്ടുള്ളത്.   കൂടാതെ കോര്‍ട്ടിന്റെ നാലുവശവും സില്‍ പോളിനും, നെറ്റുമുപയോഗിച്ച് മറച്ചിട്ടുമുണ്ട്. രാത്രിയിലും കളിക്കാന്‍ പാകത്തിന്  ശക്തമായ ഫ്ലഡ് ലിറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയ ഇന്‍ഡോര്‍ കോര്‍ട്ടില്‍  അതിരാവിലെയും, രാത്രിയിലുമായി നിരവധി ആളുകളാണ് കളിക്കാനെത്തുന്നത്. 


       രാജു മറ്റപ്പിള്ളി, റോയി മുട്ടത്തുകുന്നേല്‍,  ടോമി ചെറിയാന്‍ മുഖാലയില്‍,  ചാള്‍സ് ചക്കും മൂട്ടില്‍, ഷിജി പെരിയപ്പുറം, ജോഷി ആക്കാട്ടുമുണ്ടക്കല്‍, സണ്ണി കോയിപ്പുറം, ജോസ് ഒലക്കേങ്കല്‍ തുടങ്ങിയവരുടെ പരിശ്രമഫലമായാണ് കോര്‍ട്ടിന്റെ പണി പൂര്‍ ത്തിയായത്. ഏകദേശം നാല്‍പ്പതിനായിരം രൂപയോളം ചിലവഴിച്ച് നിര്‍മിച്ചിട്ടുള്ള ഈ കളീസ്ഥലം  കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യത്തെ ജനകീയ ഇന്‍ഡോര്‍കോര്‍ട്ടാണെന്ന് ഇതിന്റെ സംഘാടകര്‍ പറഞ്ഞു.