26 ജൂൺ 2013

ആനക്കാംപൊയിലില്‍  പ്രക്യതിദുരന്ത നിവാരണ പരിശീലനം നടത്തി.


             നാട്ടിലുണ്ടാകുന്ന ദുരന്തങ്ങളില്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു തദ്ദേശവാസികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആനക്കാംപൊയിലില്‍ പ്രക്യതിദുരന്ത നിവാരണ പരിശീലനം നടത്തി.കോഴിക്കോട് ട്രോമാ കെയറിന്റെയും ആനക്കാംപൊയില്‍ പുനര്‍ജനി അവയവദാന സന്നദ്ധ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ അരിപ്പാറ വെള്ളച്ചാട്ടം, ഉരുള്‍പൊട്ടല്‍ മേഖല എന്നിവിടങ്ങളിലാണ് പരിശീലനം നടത്തിയത്. നൂറോളം പേര്‍ പങ്കെടുത്ത പരിശീലനത്തിനു നേത്യത്വം നല്കിയത് ചെന്നൈ സത്യസായി ഡിസാസ്റ്റെര്‍ മാനേജ്മെന്റ് ടീം അംഗങ്ങളാണ്. ജനാര്‍ദ്ദനന്‍, പ്രദീപ് കുമാര്‍ , ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ്, രാഘവന്‍, ബിജു അരിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
                                  പരിശീലനത്തിലെ ചില ദ്യശ്യങ്ങള്‍ 

                                                           ഫോട്ടോസ് : ജോസഫ് റാപ്പുഴ