തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി എ.പി.അനില്‍ കുമാര്‍ പ്രദര്‍ശന നഗരിയായ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ നിര്‍വഹിച്ചു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. 2012ല്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫോട്ടോകള്‍ പ്രദര്‍ശനത്തിന് മാറ്റു കൂട്ടി. മലയോര മേഖലയിലെ പ്രമുഖരായ ഫോട്ടോഗ്രാഫേഴ്സിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത മലയോര മേഖലയുടെ പ്രക്യതി സൌന്ദര്യവും, വേറിട്ട കാഴ്ചകളും ആളുകളെ ആകര്‍ഷിക്കുന്നു. പ്രത്യേകിച്ചും വെള്ളരിമല, ഒലിച്ചു ചാട്ടം, തുഷാരഗിരി, കക്കാടംപൊയില്‍, കോഴിപ്പാറ, പൂവാറന്തോട് പ്രദേശങ്ങളുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിസ്മയം പകരുന്നതായിരുന്നു.