05 ഏപ്രിൽ 2013

ഉത്സവഛായയില്‍ മലയോര മഹോത്സവത്തിന് തുടക്കം.



       സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മലയോര മേഖലയിലെ എട്ടു പഞ്ചായത്തുകളുടെ നേത്യത്വത്തില്‍ നടക്കുന്ന മലയോര മഹോത്സവത്തിന് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്നു തുടക്കമായി. പത്തു ദിവസം നീണ്ടു നില്ക്കുന്ന  മേളയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം നാലുമണിയോടെ  ഘോഷയാത്ര നടന്നു. മേളയോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തിന്റെ ഭാഗമായി തയാറാക്കിയ സ്റ്റാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ അമ്യൂസ്മെന്റ് പാര്‍ക്കും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മലയോര മഹോത്സവത്തിന്റെ ഭാഗമായി ഓരോ ദിവസവും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് ഗാനമേള നടന്നു.