02 ഏപ്രിൽ 2013

മലയോര മഹോത്സവത്തിന് ഏപ്രില്‍ അഞ്ചിന് തിരുവമ്പാടിയില്‍ തുടക്കം.



        മലയോര മേഖലയിലെ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഒത്തു  ചേര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ശ്രീ എം.ഐ. ഷാനവാസ് എം.പി. യുടെയും, ശ്രീ സി. മോയിന്‍ കുട്ടി എം.എല്‍.എ. യുടെയും നേത്യത്വത്തില്‍ നടത്തുന്ന മലയോര മഹോത്സവത്തിന് ഏപ്രില്‍ 5ന് തിരുവമ്പാടിയില്‍ തുടക്കമാകും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി കെ.പി. മോഹനന്‍ മലയോര മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി കണ്ടെത്തുക, ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് സാമ്പത്തിക, കാര്‍ഷികമേഖലകളിലുണ്ടായ മരവിപ്പ് മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് മലയോരമഹോത്സവം നടത്തുന്നത്.സേക്രഡ്ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നടക്കുന്ന  പ്രദര്‍ശനത്തില്‍ കാര്‍ഷിക-വ്യാവസായിക-ആരോഗ്യപ്രദര്‍ശനം, കായികമത്സരങ്ങള്‍, ടൂര്‍ പ്രോഗ്രാമുകള്‍, ഫിലിംഫെസ്റ്റ്, ഫോട്ടോപ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഐ.എസ്.ആര്‍.ഒ, ദക്ഷിണറെയില്‍വേ, അനര്‍ട്ട്, കയര്‍ ബോര്‍ഡ്, തപാല്‍വകുപ്പ് എന്നിവയുടെ സ്റ്റാളുകളും   ഉണ്ടാകും. 

പ്രദര്‍ശന നഗരിയിലെ ആകര്‍ഷണങ്ങള്‍ 
  • വ്യാപാര മേള 
  • അമ്യൂസ് മെന്റ് പാര്‍ക്ക് 
  • കാര്‍ഷിക മേള
  • കുടുംബ ശ്രീ  മേള
  • പുസ്തക ചന്ത
  • ഫ്ലവര്‍ ഷോ
  • പെറ്റ്സ് മേള
  • ശ്വാന പ്രദര്‍ശനം
  • കന്നുകാലി ചന്ത
  •  അലങ്കാര മത്സ്യ പ്രദര്‍ശനം 
  • അലങ്കാര മത്സ്യ പ്രദര്‍ശനം 
  • ഫിലിം ഫെസ്റ്റ്
  • ചക്ക മഹോത്സവം
  • വിദ്യാഭ്യാസ മേള
  • മാംഗോ ഫെസ്റ്റ്
  • കാര്‍ഷിക- ആരോഗ്യ-ടെക്നോളജി ഫെസ്റ്റ്
  • ഫോട്ടോഗ്രഫി എക്സിബിഷന്‍
  •  പൈത്യക ഫെസ്റ്റ്


 മറ്റു പരിപാടികള്‍
  • ഫാം ടൂര്‍, ഹില്‍ റിവര്‍ ടൂറുകളടങ്ങിയ പാക്കേജ് ടൂറുകള്‍
  •  ഫോക്ക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാ മേള
  •  എക്സൈസ് വകുപ്പിന്റെ നേത്യത്വത്തില്‍ സെമിനാര്‍,പ്രദര്‍ശനം ,നാടകം
  •  പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ
  •  കേരള ലളിത കലാ അക്കാദമിയുടെ ചിത്രകലാ പ്രദര്‍ശനം
  •  സ്കൂള്‍ കുട്ടികള്‍ക്കായി കലാ സാഹിത്യ മത്സരങ്ങള്‍ 
  • വിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാര്‍
  •  സെവെന്‍സ് ഫുട്ബോള്‍, വോളിബോള്‍,കബഡി,വടം വലി കരാട്ടെ,ക്രിക്കറ്റ്,കളരിപ്പയറ്റ്,ഷട്ടില്‍ എന്നിവയടങ്ങിയ കായിക മേള
  • ചെണ്ട മേളവും,അന്യ സംസ്ഥാന കലകളും,നാടന്‍ കലകളും, സംഗീതവും, നാടകവും ക്ലാസിക് കലകളും അടങ്ങുന്ന കള്‍ച്ചറല്‍ ഫെസ്റ്റ്.

                 കേരള കലാമണ്ഡലം, ലളിതകലാ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവയിലെ കലാകാരന്മാരാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ഏഴിന് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ നടത്തും. മേളയോടനുബന്ധിച്ച്  റോട്ടറി ക്ലബ്ബിന്റെ നേത്യത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസം, ചിത്ര രചന, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെടുന്നു. കൂടാതെ പ്രദര്‍ശന ദിവസങ്ങളില്‍ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ നേത്യത്വത്തില്‍ പ്രത്യേക കലാമത്സരങ്ങളും നടത്തപ്പെടുന്നതാണ്. ഇക്കൊല്ലത്തെ മലയോര മഹോത്സവം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിക്ടറി സോളാര്‍ ആണ്.

 വിശദ വിവരങ്ങള്‍ക്ക്
മലയോര മഹോത്സവ സംഘാടക സമിതി ഓഫീസ്
K.J.T. ബില്‍ ഡിംഗ് ഹൈസ്കൂള്‍ റോഡ് തിരുവമ്പാടി
ഫോ: 09447743306,09544039294,09446851692