01 ഏപ്രിൽ 2013

കാര്‍ ആക്സസറീസും, വീല്‍ അലൈന്‍മെന്റും-ബാലന്‍സിംഗും ഇനി തിരുവമ്പാടിയിലും.



           മലയോര മേഖലയുടെ  വാണിജ്യ വ്യവസായ കേന്ദ്രവുമായ തിരുവമ്പാടി അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. കറ്റ്യാട് മുതല്‍ താഴെ തിരുവമ്പാടി വരെ നീണ്ടു കിടക്കുന്ന തിരുവമ്പാടി ടൌണില്‍ ഒരു പട്ടണത്തിനു വേണ്ട എല്ലാ ആധുനിക സൌകര്യങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുന്നു. 


    ഏറ്റവും പുതിയതായി ഇപ്പോള്‍ ടൌണില്‍  വീല്‍സ് എന്ന പേരില്‍   വീല്‍ അലൈന്‍മെന്റിനും ബാലന്‍സിംഗിനുമായി ഒരു ഷോറൂമും അതോടൊപ്പം ഹാല എന്ന പേരില്‍ കാര്‍ ആക്സസറീസിനു മാത്രമായി മറ്റൊരു ഷോറൂമും കൂടി ആരംഭിച്ചിരിക്കുന്നു. തിരുവമ്പാടി ഓമശ്ശേരി റോഡില്‍ മില്‍മുക്കിലാണ് പുതിയ സംരംഭങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഈ സൌകര്യങ്ങള്‍ ഏറ്റവും അടുത്ത് മുക്കത്തും, ഓമശ്ശേരിയിലും മാത്രമായിരുന്നു ലഭ്യമായിരുന്നത്.