01 ഫെബ്രുവരി 2013

കൂമ്പാറ - കക്കാടംപൊയില്‍ റോഡില്‍ ട്രാക്ടര്‍ അപകടം.


      കൂമ്പാറ - കക്കാടംപൊയില്‍ റോഡില്‍ കോട്ടയം വളവില്‍ കംപ്രസ്സര്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടമുണ്ടായി. കക്കാടംപൊയിലിലേക്ക് പോവുകയായിരുന്ന ട്രാക്ടറാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ കോട്ടയം വളവില്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ഭാഗത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍  നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.