02 ഫെബ്രുവരി 2013

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും. .


             ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ വെച്ചു നടന്ന 58മത് ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അഖില്‍ ബിജുവിനും, വിനിജ വിജയനും വെള്ളി മെഡല്‍ നേട്ടം. തെരേസ ജോസഫിന് വെങ്കലമെഡലിന്റെ തിളക്കവും. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍  അഖില്‍ ബിജു വെള്ളി നേടിയപ്പോള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപിലാണ് വിനിജ വിജയന്‍ വെള്ളി നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് തെരേസ ജോസഫിന് വെങ്കലം ലഭിച്ചത്. തോട്ടുംമുഴി സ്വദേശിയും പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ എബിന്‍ സണ്ണിക്ക് പോള്‍വാട്ടില്‍ വെള്ളി മെഡല്‍ ലഭിച്ചിട്ടുണ്ട്.  ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇക്കൊല്ലം കേരളം ചാമ്പ്യന്‍ മാരായത്.