ക്രിസ്തുമസിന് ഇനി രണ്ടു ദിവസം ശേഷിക്കെ പുല്ലൂരാംപാറ ആഘോഷ ലഹരിയില്‍. ഗ്രൌണ്ട് ബോയ്സിന്റെ നേത്യത്വത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും പുല്ലൂരാംപാറയില്‍ നടന്ന ക്രിസ്മസ് കരോള്‍ അതിഗംഭീരമായി. ഇന്നു പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച കരോളില്‍ നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. ക്രിസ്മസ് ട്രീയും, ദീപാലംക്യതമായ വാഹനവും, പാപ്പാമാരും, വെടിക്കെട്ടുകളും, ഗാനമേളയും , ലേസര്‍ ഷോയും ആഘോഷങ്ങള്‍ക്ക് മിഴിവേകി. പ്ര്ശസ്തമായ ' ഗഗ്ന്നം സ്റ്റൈല്‍ ' ഗാനത്തോടു ചേര്‍ന്ന് നടത്തിയ ക്രിസ് മസ് പാപ്പാമാരുടെ ഡാന്‍സ് കാഴ്ചക്കാര്‍ക്ക് കൌതുകമായി.
പള്ളിപ്പടിയിലും, പുല്ലൂരാംപാറ അങ്ങാടിയിലും നടന്ന ആഘോഷങ്ങളില്‍ ക്രിസ്മസ് പാട്ടുകള്‍ക്ക് അനുസരിച്ച് താളങ്ങളോടെ ചുവടുവെച്ച പാപ്പാമാരും, യുവജനങ്ങളും തുടര്‍ന്ന് നടന്ന ഗാനമേളയും ആവേശമായി. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുക്കണക്കിനാളുകളാണ് ഈ കരോള്‍ ആഘോഷള്‍ കാണുവാന്‍ അങ്ങാടികളില്‍ തടിച്ചു കൂടിയത്.
ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലെത്തിചേര്‍ന്ന യുവജനങ്ങള്‍ എല്ലാം തന്നെ ഈ കരോള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും തങ്ങളുടെ കൂട്ടുകാരെ കാണുവാനുമുള്ള അവസരമായി മാറി കരോള്‍ ആഘോഷം.