11 സെപ്റ്റംബർ 2012

ഭര്‍ത്താവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യയും നിര്യാതയായി

                  
                           ഭര്‍ത്താവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ ഹ്യദയാഘാതം മൂലം നിര്യാതയായി. പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍  പൊന്നാങ്കയം പരേതനായ മണിക്കൊമ്പേല്‍ മാനുവലിന്റെ ഭാര്യ അന്നമ്മ(68)യാണ് നിര്യാതയായത്. ഭര്‍ത്താവ് മാനുവല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിനാണ് നിര്യാതനായത്. വീട്ടില്‍ ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമൂഹ പ്രാര്‍ഥനയില്‍  പങ്കെടുക്കാനിരിക്കേ ആയിരുന്നു മരണം. പുല്ലൂരാംപാറ പാറാങ്കല്‍ കുടുംബാംഗമാണ് അന്നമ്മ. ശവസംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരക്ക് പുല്ലൂരാംപാറ സെന്റ് ജോസഫസ് ദേവാലയത്തില്‍ നടന്നു. മക്കള്‍ : ഷൈലമ്മ, ഷേര്‍ളി, ലീന, ജോയ്സണ്‍. മരുമക്കള്‍ : അപ്പച്ചന്‍ അക്കരതകിടിയേല്‍, മാമ്മച്ചന്‍ ചിറക്കപ്പുരയിടത്തില്‍, ജോയി ചക്കാനിയില്‍, ലിസ തറപ്പേല്‍.