08 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ - ആനക്കാംപൊയില്‍ റോഡില്‍ താല്ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചു


              പുല്ലൂരാംപാറ ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍  തകര്‍ന്ന പുല്ലൂരാംപാറ  ആനക്കാംപൊയില്‍ റോഡില്‍  താല്ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രിയോടെയാണ്. ഗതാഗതം പുനസ്ഥാപിച്ചത്. റോഡിലേക്കിറങ്ങിക്കിടന്ന നിരവധി കൂറ്റന്‍ കല്ലുകള്‍ പൊക്ലയിന്‍ ഉപയോഗിച്ചു നീക്കുകയായിരുന്നു. ആറോളം പൊക്ലയിനുകളും ജെസിബികളും ഉപയോഗിച്ചാണ്. കൂറ്റന്‍ കല്ലുകള്‍ റോഡിന്റെ വശങ്ങളിലേക്ക് നീക്കി റോഡ് താല്ക്കാലികമായി ഗതാഗത യോഗ്യമാക്കിയത്. 
                                                                 വീഡിയോ ദ്യശ്യം

           റോഡ് അപകടാവസ്ഥയിലായതു മൂലം ബസ്സ് സര്‍വീസ്സ് ഈ റൂട്ടില്‍ ഇനിയും ആരംഭിച്ചിട്ടില്ല.  ഈ റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്, മറ്റുള്ള വാഹനങ്ങള്‍ കടത്തി വിടുന്നില്ല. പുല്ലൂരാംപാറയില്‍ നിര്‍ത്തിയിടാനാണ് പോലീസ് നിര്‍ദ്ദേശം.പ്രദേശത്ത് മഴ തുടരുന്നതിനാല്‍ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതും വാഹനഗതാഗതം നിരോധിക്കാന്‍ കാരണമായി.