![]() |
ചെറുശ്ശേരിയില്‍ അഞ്ചു പേര്‍ മരണമടഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു |
പുല്ലൂരാംപാറയിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ
ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ മരിച്ചു. ചെറുശ്ശേരി മലയില്‍ അഞ്ചു പേരും
മഞ്ഞുവയല്‍ ഭാഗത്ത് രണ്ടു പേരുമാണ്. മരിച്ചത്. ചെറുശ്ശേരി തുണ്ടത്തില്‍
ഔസേപ്പ്, ഭാര്യ ഏലിയാമ്മ, മകന്റെ ഭാര്യ ലിസി, മക്കളായ ജോയല്‍, കുട്ടൂസ്, എന്നിവരാണ് മരിച്ചത്. മഞ്ഞുവയല്‍ ഭാഗത്ത് പുത്തന്‍പുരക്കല്‍ വര്‍ക്കി, ഗോപാലന്‍ എന്നിവരുമാണ് മരിച്ചത്. ഇതില്‍ തുണ്ടത്തില്‍ ഔസെപ്പിന്റെ വീടിനു നേരെ പുറകില്‍ ഉരുള്‍പൊട്ടുകയായിരുന്നു. ചെറുശ്ശേരിയില്‍ മാതാപിതാക്കളുടെ കൂടെ രക്ഷപ്പെടുമ്പോള്‍ കൈ വഴുതിയാണ് തവന്നംമാക്കല്‍ ബിനുവിന്റെ ഏഴു വയസ്സുള്ള മകള്‍ ജ്യോത്സന ഒഴുക്കില്‍പ്പെട്ടത് കുട്ടിയുടെ മ്യതദേഹം ഇതുവരെയും കിട്ടിയിട്ടില്ല.