'ക്യഷി' എന്നത് ജീവിതമാക്കിയ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍, പുതിയ വരുമാന മാര്‍ഗമായിരുന്ന എണ്ണപ്പനക്യഷിയിലും തിരിച്ചടി നേരിടുന്നു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, കരിമ്പ് പ്രദേശങ്ങളില്‍ തെങ്ങ്, കമുക് എന്നിവ കൂമ്പു ചീയല്‍ രോഗവും മഞ്ഞളിപ്പ് രോഗവും ബാധിച്ച് നശിച്ചു പോയ സ്ഥലത്ത് വളരെ പ്രതീക്ഷയോടെ കര്‍ഷകര്‍ ക്യഷി ചെയ്തതാണ് എണ്ണപ്പന. ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ(Oil Palm India ltd) സഹായത്തോടെയാണ് ഈ പ്രദേശങ്ങളില്‍ എണ്ണപ്പന ക്യഷി ചെയ്തത്. എന്നാല്‍ തെങ്ങ്, കമുക് എന്നിവയുടെ ഫാമിലിയില്‍ ഉള്‍പ്പെട്ട വ്യക്ഷമാണ് എണ്ണപ്പന എന്നതിനാല്‍ തെങ്ങിനും കമുകിനും പിടിപെടുന്ന എല്ലാ രോഗവും ഇവയ്ക്കും ഗുരുതരമായി ബാധിക്കുന്നു. മലയോര കര്‍ഷകരുടെ മനസ്സ് തകര്‍ത്ത് ഈ ക്യഷിയും നഷ്ടത്തിലേക്ക് പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഹരികുമാര്‍ എന്‍ കെ