![]() |
| പുന്നക്കല്‍ മഞ്ഞപ്പൊയില്‍ പാലത്തില്‍ നിന്നുള്ള പൊയിലങ്ങാപ്പുഴയുടെ വേനല്‍ മഴയ്ക്കു മുന്‍പുള്ള ദ്യശ്യം |
മലയോര മേഖലയില്‍ വേനല്‍ മഴയുടെ ലഭ്യതയില്‍ വന്‍ വര്‍ദ്ധനയുണ്ടായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ആഴ്ചകളോളം നീണ്ടു നില്ക്കുന്ന വേനല്‍ മഴയാണ് ലഭിച്ചത്. ആഗോള താപനത്തിന്റെ തീവ്രത എല്ലായിടങ്ങളെയും എന്ന പോലെ നമ്മുടെ പ്രദേശങ്ങളെയും ബാധിച്ചിരിക്കുന്ന അവസരത്തില്‍ കടുത്ത ചൂടിന് വിരാമമിട്ടുകൊണ്ട് ഏപ്രില്‍ മാസത്തിന്റെ അര്‍ദ്ധത്തില്‍ തുടക്കമിട്ട വേനല്‍ മഴ ഇതുവരെയും പിന്‍വാങ്ങിയിട്ടില്ല. ഈ വാര്‍ത്ത എഴുതുമ്പോഴും ആകാശം ഇരുണ്ടു മൂടി മലയോര മേഖലയെ കുളിരണിയിക്കാനായി ഒരുങ്ങി നില്ക്കുകയാണ്.
പുന്നക്കല്‍ മഞ്ഞപ്പൊയില്‍ പാലത്തില്‍ നിന്നുള്ള പൊയിലങ്ങാപ്പുഴയുടെ
വേനല്‍ മഴയ്ക്കു ശേഷമുള്ള ദ്യശ്യം
പുന്നക്കല്‍ മഞ്ഞപ്പൊയില്‍ പാലത്തില്‍ നിന്നുള്ള പൊയിലങ്ങാപ്പുഴയുടെ
വേനല്‍ മഴയ്ക്കു ശേഷമുള്ള ദ്യശ്യം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് പ്രക്യതിക്കുണ്ടായ മാറ്റങ്ങളുടെ ഫലമായി നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടപ്പോഴും കേരളം പോലുള്ള സംസ്ഥാനത്തെ വരള്‍ച്ചയില്‍ നിന്നും കാത്തു പോരുന്നത് മഴ കനിഞ്ഞരുളിയ പ്രദേശമെന്ന നിലയില്‍ ക്യത്യമായി ലഭിക്കുന്ന കാലവര്‍ഷവും, തുലാവര്‍ഷവും, വേനല്‍ മഴയുമായിരുന്നു, എങ്കിലും കാലവര്‍ഷം അവസാനിക്കുമ്പോഴേക്കും നമ്മുടെ തോടുകളും പുഴകളുമെല്ലാം നീരൊഴുക്കു നിലച്ച് വെള്ളക്കെട്ടുകളാകുന്ന അവസ്ഥ സംജാതമായിരിക്കുന്നത് ഭാവിയെ സംബന്ധിച്ച് ശുഭകരമല്ലാത്ത അവസ്ഥയില്‍, ഇക്കൊല്ലം വേനല്‍ മഴ കനിഞ്ഞതു മൂലം മലയോര മേഖലകളിലെ തോടുകളിലും പുഴകളിലുമെല്ലം നീരൊഴുക്കിന്റെ നിലയ്ക്കാത്ത നാദം വീണ്ടും ശ്രവിക്കുവാന്‍ സാധിക്കുന്നു എന്നത് ശുഭ പ്രതീക്ഷ നല്കുന്നു.

