പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നു രാവിലെ എട്ടു മണിയോടുകൂടിയാണ്, പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടിനു പുറകിലുള്ള ബെന്നി കുന്നുംപുറത്തിന്റെ വീടിനു സമീപത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. പാപ്പു നരിക്കുഴിയില്‍, ലിജോ കുന്നേല്‍, തോമസ് തടത്തില്‍ എന്നിവരുടെ നേത്യത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പന്ത്രണ്ട് കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിന് ഏകദേശം രണ്ടര മീറ്ററോളം നീളമുണ്ട്. സമീപത്തുള്ള തോട്ടില്‍ നിന്നുമാണ് പെരുമ്പാമ്പ് എത്തിയതെന്നു കരുതുന്നു. പിടികൂടിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികാരികള്‍ക്കു കൈമാറുകയും വയനാട് ചുരത്തില്‍ കൊണ്ടു ചെന്ന് വിടുകയും ചെയ്തു.
വീഡിയോ ദ്യശ്യം
കൂടുതല്‍ ചിത്രങ്ങള്‍





