03 ഏപ്രിൽ 2012

അയര്‍ലണ്ടിലെ സെന്റ് പാട്രിക്ക് ഡേ വര്‍ണാഭമായി

              
        അയര്‍ലണ്ടിന്റെ വിശുദ്ധനായ സെന്റ് പാട്രിക്കിന്റെ  തിരുനാള്‍ മാര്‍ച്ച് 17ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അയര്‍ലണ്ടിലുടനീളം തിരുനാളിന്റെ ഭാഗമായി സെന്റ് പാട്രിക്ക് ഡേ പരേഡുകള്‍ നടന്നു. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി സെന്‍ട്രലില്‍ നിന്നും തുടങ്ങിയ പരേഡില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

        അയര്‍ലന്‍ഡ്, ഇന്ത്യ, ചൈന, ജെര്‍മനി, പോളണ്ട്, റുമേനിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരേഡില്‍ അണിനിരന്നു. അയര്‍ലണ്ടിലെ മറ്റൊരു നഗരമായ കാവനില്‍ മലയാളികള്‍ സജീവമായി പരേഡില്‍ പങ്കെടുത്തു. ഡബ്ലിനില്‍  നടന്ന പരേഡു വീക്ഷിക്കുവാന്‍ അഞ്ചു ലക്ഷത്തോളം ആളുകളാണ്. റോഡിനിരുവശവും തടിച്ചു കൂടിയത്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് അയര്‍ലണ്ടുകാരെ സെന്റ് പാട്രിക്ക് പഠിപ്പിച്ചിരുന്നത് shamrock എന്ന മൂന്നു ഇലകളുള്ള ചെടിയുമായി സാമ്യപ്പെടുത്തിയാണ് അതിന്റെ പ്രതീകമായി സെന്റ് പാട്രിക്ക് ഡേയില്‍ ജനങ്ങള്‍  shamrock ക്കിന്റെ ഇലകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡബ്ലിനിലെ രാജ വീഥികളില്‍  വര്‍ണ്ണ വിസ്മയം വിടര്‍ത്തി കണ്ണിനും കാതിനും ഒരു പോലെ ആനന്ദം നല്‍കിയാണ് സെന്റ് പാട്രിക്ക് ഡേ പരേഡ് അവസാനിച്ചത്.

വാര്‍ത്ത അയച്ചു തന്നത് ഡബ്ലിനില്‍ നിന്നും ദീപക് ജോര്‍ജ് തേനംമാക്കല്‍
                                
                     പരേഡിന്റെ  വിവിധ ദ്യശ്യങ്ങളിലേക്ക്
              
                    

                                                        കാവനില്‍ നിന്നുള്ള ദ്യശ്യങ്ങള്‍

                                              
                                                      ഡബ്ലിനില്‍ നിന്നുള്ള ദ്യശ്യങ്ങള്‍