05 ഏപ്രിൽ 2012

മലയോരത്തിന് ആവേശമേകാന്‍ മാരുതി സുസുക്കിയുടെ കാര്‍ റാലി ഏപ്രില്‍ 11ന് കക്കാടംപൊയിലില്‍


                                      കക്കാടംപൊയിലിന്റെ മലമടക്കുകളിലൂടെ ഇനി  കാറുകള്‍ ചീറിപ്പായും. നമ്മുടെ നാട്ടുകാര്‍ ടി.വിയില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള കാര്‍  റാലിക്ക് മലയോരം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മാരുതി സുസുക്കിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന  റാലിലിയായ ദക്ഷിന്‍ ഡെയറിന്റെ ഭാഗമായാണ് കക്കാടംപൊയിലിലും   റാലി നടത്തുന്നത്. നിരവധി കാറുകളും, ബൈക്കുകളും പങ്കെടുക്കുന്ന  റാലി കക്കാടംപൊയിലെ നായാടംപൊയില്‍ മുതല്‍ അകമ്പാടം വരെയുള്ള മലയോര പാതയിലാണ് നടത്തുന്നത്. ഏപ്രില്‍ 11ന് ബുധനാഴ്ച രാവിലെ പത്തുമണിയോടെ നായാടംപൊയിലില്‍ നിന്നാരംഭിക്കുന്ന  റാലി ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടത്ത് അവസാനിക്കും .