പുല്ലൂരാംപാറ പള്ളിപ്പടിയിലെ സജീവ സാന്നിധ്യമായിരുന്ന മനോജ് മാത്യു പുളിക്കല്‍ വേര്‍പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കായിക താരം എന്ന നിലയില്‍ പ്രശസ്തനായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് പുല്ലൂരാംപാറക്കാരെ സംബന്ധിച്ച് ഇന്നും മറക്കാനാവാത്ത വേദനയാണ്. കെ എസ് ഇ ബി ഉദ്യോഗസ്ഥനായി ജോലി ലഭിച്ചിട്ടു കൂടി കായികമേഖലയില്‍ നിന്നും വിട്ടു പോകാന്‍ അദ്ദേഹം താല്പര്യപ്പെട്ടിരുന്നില്ല രണ്ടും ഒന്നിച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്കു വേണ്ടിയും, പുല്ലൂരാംപാറ യു പി, ഹൈസ്കൂള്‍ എന്നിവക്കു വേണ്ടിയും അദ്ദേഹം നല്കിയ സേവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. വോളിബോള്‍ കോര്‍ട്ടില്‍ മുഴങ്ങുന്ന ശബ്ദമായും, സ്മാഷുകളായും പള്ളിപ്പടിയുടെ വൈകുന്നേരങ്ങളെ സജീവമാക്കിയ മനോജ് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത് പള്ളിപ്പടിയെ നിശബ്ദമാക്കി. വേര്‍പാടിന്റെ വേദനകള്‍ മറക്കാനുള്ളതാണെ ങ്കിലും അകാലത്തില്‍ കൊഴിഞ്ഞുപോയ പോയ, ഓര്‍മകളില്‍ ജീവിക്കുന്ന ഈ പ്രിയ സുഹ്യത്തിന്റെ സ്മരണക്കു മുന്നില്‍ ............ഒരിക്കലും മറക്കാത്ത ................ സ്നേഹ പ്രണാമം