22 മാർച്ച് 2012

സംസ്ഥാന ബജറ്റില്‍ നേട്ടവുമായി തിരുവമ്പാടി.


    ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍  തിരുവമ്പാടി മേഖലയില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തി. തിരുവമ്പാടിയിലെ സബ് രജിസ്റ്റാര്‍ ഓഫീസ്, ഗവ. ഐ.ടി.ഐ.എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മാണം,  തിരുവമ്പാടി-പുന്നക്കല്‍ റോഡിലെ വഴിക്കടവ് പാലത്തിന്റെ നിര്‍മാണം. തിരുവമ്പാടിയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസ് കെട്ടിട നിര്‍മാണം. തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ്, തിരുവമ്പാടി-തൊണ്ടിമ്മല്‍ - മുക്കം റോഡ്, അടിവാരം-ചെമ്പുകടവ്-നെല്ലിപ്പൊയില്‍-പുല്ലൂരാംപാറ റോഡ് എന്നിവ വീതി കൂട്ടി നിര്‍മ്മിക്കല്‍. പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ സ്പോര്‍ട് കോംപ്ലെക്സ് നിര്‍മാണത്തിന് പത്തു ലക്ഷം രൂപ, തുഷാരഗിരി ടൂറിസ്റ്റ് മേഖലയുടെ വികസനത്തിനുള്ള ഫണ്ട്,മുക്കം മിനി സിവില്‍സ്റേഷന്‍ 150 ലക്ഷം, കോടഞ്ചേരി ഗവണ്‍മെന്റ് കോളജ് സയന്‍സ് ബ്ളോക്ക് 200 ലക്ഷം, വയനാട് ചുരം ബദല്‍റോഡ് ചിപ്പിലിത്തോട് - മരുനിലാവ് വരെ സ്ഥലം ഏറ്റെടുക്കല്‍ 100 ലക്ഷം, തുഷാരഗിരിപാലം 485 ലക്ഷം, തോട്ടുമുക്കം പാലം 200 ലക്ഷം, മുക്കംകടവ് പാലം 1200 ലക്ഷം അടിവാരം - നൂറാംതോട് - തുഷാരഗിരിറോഡ് 200 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്. കൂടാതെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ നിരവധി പദ്ധതികള്‍ക്ക് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
കേരള ബഡ്ജറ്റ് പ്രസംഗത്തിന്റെ കോപ്പി ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക