പ്രശസ്ത കവി ശ്രീ. സി.കാളിയാമ്പുഴയുടെ ആറാമത്തെ കവിതാ സമാഹാരം 101 കുറുങ്കവിതകള്‍ പ്രസാധനം ചെയ്തു. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ഈ കവിതാസമാഹാരത്തിന് അവതാരിക നല്കിയിരിക്കുന്നത് പ്രശസ്ത കവി ശ്രീ മലയത്ത് അപ്പുണ്ണിയാണ്. നുറുങ്ങു കവിതകള്‍ കൊണ്ട് വായനക്കാരുടെ മനസ്സിനെ ആഹ്ളാദിപ്പിക്കുന്ന ശ്രീ. സി കാളിയാമ്പുഴയുടെ കവിതകള്‍ മിഠായി പോലെ ചെറുതാണെങ്കിലും അവയുടെ മാധുര്യം നാവില്‍ കുറേ നേരം തങ്ങി നില്ക്കുകയും, മനസ്സ് വീണ്ടും വീണ്ടും അയവിറക്കുകയും ചെയ്യുന്നവയാണ്. കൂടാതെ വായനക്കാരെ ചിന്തിപ്പിക്കുകയും ചിലപ്പോള്‍ ചുണ്ടില്‍ ചിരിവിടര്‍ത്തുകയും ചെയ്യുന്നവയാണെന്ന് മലയത്ത് അപ്പുണ്ണി ' 101 കുറുങ്കവിതകള്‍ക്ക് ' നല്കിയ അവതാരികയിലൂടെ സി. കാളിയാമ്പുഴയുടെ കവിതകളെ വിശേഷിപ്പിക്കുന്നു.
ഇതുവരെ ആയിരത്തില്‍ പരം കവിതകളും, അഞ്ഞൂറിലേറെ ഗാനങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ പ്രശസ്തമായ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതി വരുന്നുണ്ട്. നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം അദ്ദേഹം 101 മിനിക്കവിതകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍. കുറുങ്കവിതകളുടെ രാജാവായ ശ്രീ സി. കാളിയാമ്പുഴയ്ക്ക് നമുക്ക് സര്‍വ്വ ഭാവുകങ്ങളും ഹ്യദയ പൂര്‍വം നേരാം.
ശ്രീ സി.കാളിയാമ്പുഴയെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ സി.കാളിയാമ്പുഴയെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
