പൊന്നാങ്കയം എസ്. എന്‍ .എം .എ. എല്‍ പി സ്കൂളില്‍ കുരുന്നു വിദ്യാര്‍ത്ഥികള്‍ നടത്തിയ പച്ചക്കറിക്യഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. ഓമന വിശ്വംഭരന്‍ നിര്‍വഹിച്ചു. തിരുവമ്പാടി ക്യഷിഭവന്‍ പൊന്നാങ്കയം നാളികേര ക്ളസ്റ്റര്‍ എന്നിവരുടെ സഹായത്തോടെ പാവല്‍, പടവലം, പയര്‍, വെണ്ട, വെള്ളരി, മത്തന്‍ എന്നീ വിളകളാണ് ക്യഷി ചെയ്തത്. ചടങ്ങില്‍ ക്യഷി ഓഫീസര്‍ ശ്രീ പ്രകാശ്. പി, ശ്രീമതി. റാണി ജയപ്രകാശ്, പൊന്നാങ്കയം നാളികേര ക്ളസ്റ്ററിലെ ജോസ് അഗസ്റ്റിന്‍ കുരീക്കാട്ടില്‍, ജോഷി പുളിക്കല്‍, ഗോപിക്കുട്ടന്‍ കൊച്ചാനിക്കല്‍ എന്നിവര്‍ കൊച്ചുകുട്ടികളുടെ പച്ചക്കറിക്യഷിക്ക് സഹായ സഹകരണങ്ങള്‍ നല്‍കി. ക്യഷിക്ക് ആവശ്യമായ വിത്ത്,വളം,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ തിരുവമ്പാടി ക്യഷിഭവന്‍ നല്‍കി .