20 ഒക്‌ടോബർ 2011

പുല്ലൂരാംപാറ അങ്ങാടിക്കും പള്ളിപ്പടിക്കും ഇടയില്‍ പുതിയ ബസ് സ്റ്റോപ്പ് ?


       പുല്ലൂരാംപാറ അങ്ങാടിക്കും പള്ളിപ്പടിക്കും ഇടയില്‍ ചക്കുംമൂട്ടില്‍ പടിയില്‍ ഒരു ബസ് സ്റ്റോപ്പ് എന്ന പ്രതീക്ഷ പൂവണിയുന്നു. ഈ ഭാഗത്തുള്ള ആളുകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ ഒരു ബസ് സ്റ്റോപ്പ് അനുവദിക്കുക എന്നത്.  തിരുവമ്പാടി ഡിപ്പോയില്‍ ഈ ഭാഗത്തുള്ള നൂറില്‍പ്പരം ആളുകള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചതിന്റെ ഫലമായി സ്റ്റോപ്പിന്റെ അനുവാദം സംബന്ധിച്ചുള്ള ഉത്തരവ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇതിനു മുന്നോടിയായി ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നാട്ടുകാര്‍ പിരിവിട്ട് ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.