18 സെപ്റ്റംബർ 2014

പുല്ലൂരാംപാറ ഹൈസ്കൂള്‍ ഗണിതാധ്യാപകന്‍ ജോസ് വാമറ്റത്തില്‍ നിര്യാതനായി.


           പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്കൂള്‍ ഗണിതാധ്യാപകന്‍  ജോസ് (ജെയ്സണ്‍) വാമറ്റത്തില്‍ (49) നിര്യാതനായി.  മരഞ്ചാട്ടി സ്വദേശിയാണ്. സംസ്ക്കാരം ഇന്നു വൈകുന്നേരം നാലുമണിക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയില്‍ നടന്നു. നിരവധി വര്‍ഷങ്ങള്‍ കക്കാടംപൊയില്‍ ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണ്‍ മാസമാണ് പുല്ലൂരാംപാറ ഹൈസ്കൂളിലേക്ക് സ്ഥലം മാറിയെത്തിയത്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍, മേരിഗിരി ഹൈസ്‌കൂള്‍ മരഞ്ചാട്ടി,  സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ കൂടരഞ്ഞി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: തോട്ടുമുക്കം ഔസേപ്പുപറമ്പില്‍ ലിസി. 
മക്കള്‍ : ഡോണ്‍, റോസ്, റീഷ.