06 ജൂലൈ 2014

പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ഏഴാം ക്ലാസില്‍ പാഠഭാഗം.

            
            2012 ഓഗസ്റ്റ് ആറാം  തിയതി മലയോര മേഖലയെ ഞടുക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ സാമൂഹ്യ ശാസ്‌ത്രത്തില്‍ പാഠഭാഗമായി. കേരള സിലബസില്‍ (SCERT) പുതുക്കിയ ഏഴാം തരത്തിലെ പാഠപുസ്തകത്തിലാണ് പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെ ചിത്രം സഹിതം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ളത്. 
        
        അതേ സമയം കേരള സിലബസിലെ ഇംഗ്ലീഷ് മീഡിയം സാമൂഹ്യ ശാസ്‌ത്രത്തിലും ഈ പാഠഭാഗം ചിത്രം സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിയും ജീവലോകവും എന്ന അധ്യായത്തില്‍ പ്രക്യതി ദുരന്തങ്ങള്‍ എന്ന ഭാഗത്തിലാണ് ഉരുള്‍പൊട്ടല്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവയോടൊപ്പം തിരുവനന്തപുരം ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്.