![]() |
മലയന്‍ കുറിയപച്ച തെങ്ങിന്‍ തൈകളുടെ വിതരണം |
കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡിന്റെ തെങ്ങ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ കേരമിത്ര ഫെഡറേഷന്റെ കീഴിലുള്ള 17 നാളികേര ഉല്‍പ്പാദന സംഘങ്ങളിലെ 1191 കര്‍ഷകര്‍ക്ക് ഒരു കോടി രണ്ടു ലക്ഷം രൂപയുടെ ധനസഹായം 2013-14 വര്‍ഷം വിതരണം ചെയ്യുവാന്‍ കഴിഞ്ഞുവെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ.സിറിയക്ക് മണലോടി അറിയിച്ചു.
ഉല്‍പ്പാദനം കുറഞ്ഞ വാര്‍ദ്ധക്യം ബാധിച്ചവയും, കാറ്റുവീഴ്ച്ച രോഗം ബാധിച്ചവയുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന്, തെങ്ങൊന്നിന് 500 രൂപ വെച്ചും പുതിയ തെങ്ങ് നടുന്നതിന്, 20 രൂപ വെച്ചും ശേഷിക്കുന്ന തെങ്ങുകളെ പരിപാലിക്കുന്നതിന്, തെങ്ങൊന്നിന് 100 രൂപയുടെ വളവുമാണ് 1597 ഏക്കര്‍ സ്ഥലത്തെ ക്യഷിക്ക് ലഭിക്കുന്നത്.
കേരളത്തിലെ 99% ഇനം തെങ്ങുകളും ഉയരം കൂടിയ നെടിയ ഇനം തെങ്ങുകളാണ്. തെങ്ങുകയറ്റ തൊഴിലാളികളുടെ സഹായമില്ലാതെ വിളവെടുക്കുവാനോ, നീര ടാപ്പ് ചെയ്യുവാനോ സാധ്യമല്ല. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം കേരളത്തിലെ ഉല്‍പ്പാദനം കുറഞ്ഞ 18 ലക്ഷം തെങ്ങുകള്‍ നാലുവര്‍ഷം കൊണ്ട് വെട്ടി മാറ്റേണ്ടതുണ്ട്. ഇവയുടെ സ്ഥാനത്ത് കുറിയ ഇനം തെങ്ങുകളാണ് വെച്ച് പിടിപ്പിക്കേണ്ടതെന്ന് മനസിലാക്കിയ, കേരമിത്ര ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി കൊടുകപ്പള്ളിയുടെ നേത്യത്വത്തില്‍ മലയന്‍ കുറിയ പച്ചയുടെ വിപുലമായ നഴ്‌സറി പരിപാലിച്ചു വരുന്നുണ്ട്.
നിലത്തു നിന്ന് നീര ചെത്താനും, ഇളനീരും,തേങ്ങയും പറിക്കുവാനും കഴിയുന്ന കുറിയ ഇനം തെങ്ങുകളാണ്. തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം വെട്ടിമാറ്റുന്ന തെങ്ങുകള്‍ക്ക് പകരം നട്ടുപിടിപ്പിക്കേണ്ടത്. ഈ വര്‍ഷം തന്നെ ചാവക്കാടന്‍ കുറിയ ഇനങ്ങളും, മലയന്‍ കുറിയ ഇനങ്ങളും, സങ്കര ഇനങ്ങളായ കേരശ്രീ (WCT X MYD), ചന്ദ്ര സങ്കര (COD X WCT), കല്‍പ സമ്യദ്ധി ( MYD X WCT) എന്നിവയുടെ നഴ്‌സറിയും ആരംഭിക്കുവാനുള്ള നടപടികള്‍ ഫെഡറേഷന്‍ സ്വീകരിച്ചുണ്ട്.
ഫെഡറേഷന്റെ കീഴിലുള്ള എല്ലാ ഉല്‍പാദക സംഘങ്ങളിലും വളം വിതരണം നടത്തുന്നത് കര്‍മ്മ സേനയാണ്. കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല ഇരുപതു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുണ്ട്. ക്യഷി പ്രത്യേകിച്ചും കേരക്യഷി സുഗമമായി കൊണ്ടു പോകണമെങ്കില്‍ കര്‍ഷകര്‍ക്ക് ക്യഷിയില്‍ താല്‍പര്യം വേണം. ക്യഷിയില്‍ നിന്നു വരുമാനം വേണം . തെങ്ങുക്യഷി പരിചരണം, വിളവെടുപ്പ്, കീട നിയന്ത്രണം, സംസ്‌ക്കരണം എന്നിവയില്‍ വിദഗ്ദ പരിശീലനം നല്കി 17 നാളികേര ഉല്‍പാദന സംഘങ്ങളിലും ക്യഷിക്കാരുടെ കര്‍മ്മ സേന രൂപീകരിക്കാനുള്ള കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ കേരമിത്ര ഫെഡറേഷന്‍ തുടക്കമിട്ടിട്ടുണ്ട്.
മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ