31 ഓഗസ്റ്റ് 2013

പുല്ലൂരാംപാറ ബഥാനിയ റിന്യുവല്‍ സെന്ററിന് പുതിയ വെബ്സൈറ്റ്.

   
           താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറയിലെ  ബഥാനിയ റിന്യുവല്‍ സെന്ററിന്റെ പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു. തിരുവചന സന്ദേശങ്ങള്‍ വായിച്ചറിയാനും, പ്രാര്‍ത്ഥനാ സഹായം യാചിക്കാനും, ഭക്തിഗാനങ്ങളും, പ്രഭാഷണങ്ങളും, ശ്രവിക്കാനും അവസരമൊരുക്കിക്കൊണ്ട്  ഒരുക്കിയിരിക്കുന്ന ഈ വെബ്സൈറ്റില്‍ ബഥാനിയയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും, വാര്‍ത്തകളും  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റവ. ഫാ. ബെന്നി മുണ്ടനാട്ട് ഡയറക്ടറായും, റവ. ഫാ. രാജേഷ് പള്ളിക്കാവയലില്‍ അസ്സി.ഡയറക്ടറായും, റവ.ഫാ.സിബി പൂവത്തിങ്കല്‍ എം.എസ്.ടി. കണ്‍ഫസറായും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
ബഥാനിയായുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക