മഴക്കാലംവീണ്ടും വരവായി.ഉയര്‍ന്ന ഈര്‍പ്പാവസ്ഥയും,കൂടിക്കൊണ്ടിരിക്കുന്ന താപനിലയും,കാലം തെറ്റി ഇടവിട്ട് പെയ്യൂന്ന മഴയും നമ്മുടെ നാട്ടില്‍ കൊതുകുജന്യ രോഗങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിനു കാരണമാകുന്നു. മഴക്കാലം ആരംഭിച്ചതോടെ കൊതുകുകള്‍ മൂലമുണ്ടാകുന്ന ഡെങ്കിപ്പനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേത്യത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.തിരുവമ്പാടി, ഇരുമ്പകം,അത്തിപ്പാറ, തമ്പലമണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ കൊതുകിനെ നശിപ്പിക്കാന്‍ ഫോഗിംഗ് നടത്തി.